സ്‌കൂളില്‍ പോക്‌സോ ബോധവത്കരണ ക്ലാസിന് പിന്നാലെ വിദ്യാര്‍ഥികളുടെ പരാതി; അധ്യാപകര്‍ പിടിയില്‍


സ്‌കൂളില്‍ രണ്ടുദിവസംമുമ്പുനടന്ന പോക്‌സോ ബോധവത്കരണ ക്‌ളാസിനുശേഷമാണ് രണ്ട് അധ്യാപകര്‍ അറസ്റ്റിലായത്. 17 വയസ്സുള്ള പ്ലസ് ടു വിദ്യാര്‍ഥിനിയെ രണ്ട് അധ്യാപകര്‍ 10 മാസമായി ഉപദ്രവിച്ചിരുന്നതായി ചൈല്‍ഡ് ലൈന്‍ നമ്പറായ 1098-ല്‍ പരാതി വിളിച്ചറിയിക്കയായിരുന്നു.

പ്രതീകാത്മക ചിത്രം/ AFP

കോയമ്പത്തൂര്‍: ജില്ലയില്‍ വെള്ളിയാഴ്ച രജിസ്റ്റര്‍ചെയ്ത അഞ്ച് പോക്‌സോകേസുകളിലായി ആറുപേര്‍ അറസ്റ്റില്‍. പൊള്ളാച്ചി സബ് ഡിവിഷന്‍ പരിധിയിലാണ് രണ്ടുകേസുകള്‍. കുനിയം മുത്തൂര്‍, പേരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുമാണ് മറ്റ് കേസുകള്‍. കേസില്‍ പിടിയിലായവരില്‍ മൂന്ന് അധ്യാപകരുമുണ്ട്.

പൊള്ളാച്ചിക്കടുത്ത് ആദിദ്രാവിഡര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ രണ്ടുദിവസംമുമ്പുനടന്ന പോക്‌സോ ബോധവത്കരണ ക്‌ളാസിനുശേഷമാണ് രണ്ട് അധ്യാപകര്‍ അറസ്റ്റിലായത്. 17 വയസ്സുള്ള പ്ലസ് ടു വിദ്യാര്‍ഥിനിയെ രണ്ട് അധ്യാപകര്‍ 10 മാസമായി ഉപദ്രവിച്ചിരുന്നതായി ചൈല്‍ഡ് ലൈന്‍ നമ്പറായ 1098-ല്‍ പരാതി വിളിച്ചറിയിക്കയായിരുന്നു. തുടര്‍ന്ന്, ശിശുസംരക്ഷണസമിതി അംഗങ്ങള്‍ തെളിവെടുപ്പ് നടത്തി. ഇപ്പോള്‍ വാല്‍പ്പാറ ഭാഗത്ത് ജോലിചെയ്യുന്ന സയന്‍സ് അധ്യാപകരായ പൊള്ളാച്ചി സ്വദേശി ബാലചന്ദ്രന്‍ (43), പീളമേട് സ്വദേശി രാമകൃഷ്ണന്‍ (45) എന്നിവരെ അറസ്റ്റ് ചെയ്തു.

കുനിയംമുത്തൂരില്‍ അഞ്ച് വിദ്യാര്‍ഥികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപകനായ പ്രഭാകരനെ (56) അറസ്റ്റുചെയ്തു. ഇദ്ദേഹം അഞ്ചുദിവസംമുമ്പാണ് ഈ സ്‌കൂളിലേക്ക് സ്ഥലംമാറിവന്നത്.

മറ്റൊരുസംഭവത്തില്‍ പൊള്ളാച്ചി നെഗമംഭാഗത്ത് 16 കാരിയെ മര്‍ദിച്ച കന്നിയപ്പന്‍ (31), ഭാര്യ മഹാലക്ഷ്മി (25) എന്നിവരെ പൊള്ളാച്ചി വനിതാപോലീസ് പോക്‌സോകേസില്‍ അറസ്റ്റ് ചെയ്തു. പ്ലസ് ടു വിദ്യാര്‍ഥിനിയെ ശല്യപ്പെടുത്തിയതിനെത്തുടര്‍ന്ന് കുട്ടി വിഷംകഴിച്ചിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് സ്‌കൂളിലെത്തിയ കുട്ടിയെ മര്‍ദിക്കയും ചെയ്തു.

15-കാരിയെ പീഡിപ്പിച്ചകേസില്‍ മധുക്കര ക്വാറി ഓഫിസ് ഭാഗത്തെ ഡ്രൈവര്‍ ബാല്‍രാജിനെ (33) പോക്‌സോചുമത്തി പേരൂര്‍ വനിതാപോലീസ് അറസ്റ്റ് ചെയ്തു. വിവാഹവാഗ്ദാനം നല്‍കി കുട്ടിയെ പീഡിപ്പിച്ച ബാല്‍രാജ് വിവാഹിതനാണ്.

തിരുപ്പൂരില്‍ രണ്ടുപേര്‍ അറസ്റ്റില്‍

തിരുപ്പൂര്‍: പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ രണ്ടുപേരെ തിരുപ്പൂര്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹംകഴിച്ച വിഷ്ണുറാം (24), പെണ്‍കുട്ടിയുടെ ബന്ധുവായ പ്രകാശ് (31) എന്നിവരാണ് അറസ്റ്റിലായത്.

നഗരത്തിലെ കണിയാംപൂണ്ടിയിലെ വസ്ത്രനിര്‍മാണശാലയില്‍ ജീവനക്കാരനാണ് വിഷ്ണുറാം. കല്യാണം നടന്നതറിഞ്ഞ മാതാപിതാക്കള്‍ വിഷ്ണുറാമില്‍നിന്ന് മകളെ രക്ഷപ്പെടുത്തുകയായിരുന്നു. അതിനുശേഷമായിരുന്നു വിഷ്ണുറാമില്‍നിന്നും പ്രകാശില്‍നിന്നുമുള്ള ശല്യം രൂക്ഷമായത്. തുടര്‍ന്ന്, മാതാപിതാക്കള്‍ പോലീസില്‍ പരാതി കൊടുത്തു.

രണ്ടുപേര്‍ക്കെതിരെയും പോക്സോ വകുപ്പുകള്‍ചുമത്തി. വിഷ്ണുറാമിനെതിരേ ബാലവിവാഹ നിരോധന നിയമപ്രകാരമുള്ള വകുപ്പിലും കേസെടുത്തിട്ടുണ്ട്.

Content Highlights: pocso cases in coimbatore

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

15,000 രൂപയുടെ സ്റ്റഡി ടേബിള്‍ 2489 രൂപയ്ക്ക് വാങ്ങാം; ഫര്‍ണിച്ചറുകള്‍ക്ക് ഗംഭീര വിലക്കുറവ്‌

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022

Most Commented