'അഞ്ചുവയസ്സേയുള്ളൂ അവള്‍ക്ക്'; പീഡനപരാതി നല്‍കിയതിന് പോലീസ് ഭീഷണിയെന്ന് ആരോപണം


Screengrab: Mathrubhumi News

ആലപ്പുഴ: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും പരാതി നല്‍കിയതിന് ഭീഷണിപ്പെടുത്തിയതായും ആരോപണം. ആലപ്പുഴ ചേര്‍ത്തല പോലീസിനെതിരേയാണ് കുട്ടിയുടെ അമ്മ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

അഞ്ചുവയസ്സകാരിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് 86-കാരനെതിരെയാണ് കുട്ടിയുടെ അമ്മ ചേര്‍ത്തല പോലീസില്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ പരാതി നല്‍കിയതിന് സി.ഐ. ആദ്യം ഭീഷണിപ്പെടുത്തിയെന്നും ഇതുവരെ കേസില്‍ നടപടിയെടുത്തില്ലെന്നുമാണ് അമ്മയുടെ ആരോപണം.



കുട്ടിയുടെ അമ്മയുടെ വാക്കുകള്‍:-

അപ്പൂപ്പന്‍ ചേച്ചിമാരുടെ ഉടുപ്പില്ലാത്ത വീഡിയോകള്‍ കാണിച്ചെന്നും അങ്ങനെയുള്ള തന്റെ ഫോട്ടോ എടുത്തെന്നും കുഞ്ഞ് പറഞ്ഞിരുന്നു. മിഠായി വാങ്ങിനല്‍കി ഉപദ്രവിച്ചതായും അധ്യാപികമാരോട് പറഞ്ഞു. അധ്യാപികമാരാണ് കുഞ്ഞ് പറയുന്നകാര്യം ഗൗരവമേറിയതാണെന്നും പോലീസില്‍ പരാതിപ്പെടണമെന്നും പറഞ്ഞത്. തുടര്‍ന്ന് മുഹമ്മ സ്റ്റേഷനിലേക്ക് പറഞ്ഞുവിട്ടു. അവിടെ പോയപ്പോള്‍ തങ്ങളുടെ സ്‌റ്റേഷന്‍ പരിധിയില്‍ അല്ലെന്നും ചേര്‍ത്തല സ്റ്റേഷനിലാണ് പരാതി നല്‍കേണ്ടതെന്നും പോലീസുകാര്‍ പറഞ്ഞു. അതനുസരിച്ച് ചേര്‍ത്തലയില്‍ ആറാം തീയതി പരാതി കൊടുത്തെങ്കിലും കേസെടുത്തില്ല. എട്ടാം തീയതി കൗണ്‍സിലിങ് നല്‍കി പറഞ്ഞുവിട്ടു. കേസെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഇതിന്റെ ഭവിഷ്യത്ത് എന്താണെന്ന് അറിയാമോ, കുഞ്ഞിനെ എവിടെയെല്ലാം കൊണ്ടുപോകണമെന്ന് അറിയാമോ എന്നെല്ലാമാണ് സി.ഐ. ചോദിച്ചത്.

അതൊന്നും കുഴപ്പമില്ല, എന്റെ കുഞ്ഞിന് സംഭവിച്ചത് വേറെ കുഞ്ഞിന് വരരുത്, എവിടെ വേണമെങ്കിലും കൊണ്ടുപോകാമെന്ന് സി.ഐ.യ്ക്ക് മറുപടി നല്‍കി. അതോടെ സി.ഐ. കുപിതനായി. കുഞ്ഞിനെവെച്ച് വിലപേശാന്‍ നില്‍ക്കേണ്ടെന്നും അതാണ് ഉദ്ദേശ്യമെങ്കില്‍ നടക്കില്ലെന്നുമായിരുന്നു സി.ഐ.യുടെ വാക്കുകള്‍.

അഞ്ചുവയസ്സേയുള്ളൂ അവള്‍ക്ക്, അവളെ വിറ്റ് കാശുണ്ടാക്കേണ്ട ആവശ്യമില്ലെന്നായിരുന്നു എന്റെ മറുപടി. അതോടെ പരാതിയില്‍ കേസെടുക്കാമെന്നും വിളിപ്പിക്കാമെന്നും പറഞ്ഞ് സി.ഐ. വിട്ടയച്ചു. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും നടപടിയൊന്നും ഉണ്ടായില്ല.

ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതിയുടെ പ്രായം നോക്കേണ്ടേ എന്നാണ് എസ്.ഐ പറഞ്ഞത്. തെളിവൊന്നും ഇല്ലെന്നും അഞ്ചുവയസ്സുള്ള കുട്ടിയുടെ മൊഴി കേട്ട് മാത്രം നടപടിയെടുക്കാനാകില്ലെന്നും എസ്.ഐ. പറഞ്ഞു. പ്രതിയായ 86-കാരന്‍ ഉയര്‍ന്ന സാമ്പത്തികമുള്ളയാളാണ്. രണ്ടോ മൂന്നോ ഫോണുകള്‍ അയാള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ അയാളുടെ ഒരു ഫോണ്‍ മാത്രമാണ് പോലീസ് പരിശോധിച്ചത്. സംഭവത്തില്‍ കുട്ടിയുടെ അധ്യാപികമാരോട് ഇതുവരെ വിവരം തിരക്കുകയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല. അന്വേഷണവുമായി സഹകരിക്കാമെന്ന് അധ്യാപികമാര്‍ പറഞ്ഞിട്ടും ഇതുവരെ പോലീസ് അവരെ വിളിച്ചിട്ടുപോലുമില്ല. സംഭവത്തില്‍ എസ്.പി.ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും തങ്ങള്‍ക്ക് നീതി കിട്ടുമോയെന്ന് അറിയില്ലെന്നും കുട്ടിയുടെ അമ്മ പ്രതികരിച്ചു.

Content Highlights: pocso case victim's mother allegation against alappuzha cherthala police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
crime

1 min

ലൈംഗികബന്ധത്തിനിടെ 67-കാരന്‍ മരിച്ചു: മൃതദേഹം ഉപേക്ഷിച്ചു; വീട്ടുജോലിക്കാരിയും ഭര്‍ത്താവും പിടിയില്‍

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022


image

1 min

ഫുട്‌ബോള്‍ ലഹരിയാകരുത്, കട്ടൗട്ടുകള്‍ ദുര്‍വ്യയം, പോര്‍ച്ചുഗല്‍ പതാക കെട്ടുന്നതും ശരിയല്ല - സമസ്ത

Nov 25, 2022

Most Commented