ചന്ദ്രൻ
തൃശ്ശൂര്‍: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച വയോധികനെ 26 വര്‍ഷം കഠിനതടവിനും 1.35 ലക്ഷം രൂപ പിഴയടയ്ക്കുന്നതിനും തൃശ്ശൂര്‍ അതിവേഗ സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷിച്ചു. എളനാട് കിഴക്കേക്കലം ചന്ദ്രനെ (75) യാണ് ജഡ്ജി ബിന്ദു സുധാകരന് കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം 20 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും അടയ്ക്കണം. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷം കഠിനതടവും ഒരു വര്‍ഷം തടവും 35,000 രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കില്‍ ശിക്ഷാ കാലാവധി പത്തുമാസം കൂടി അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു. വിവിധ വകുപ്പുകളിലായി പ്രഖ്യാപിച്ച ശിക്ഷാ കാലാവധി ഒന്നിച്ച് അനുഭവിച്ചാല്‍ മതി. 2018-ലാണ് കേസിനാസ്പദമായ സംഭവം.
പഴയന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ സി. വിജയകുമാരനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എസ്.ഐ. തങ്കച്ചന്, വിനോദ്, റഷീദ്, ഗീത എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി. അജയ്കുമാര്‍ ഹാജരായി.
Content Highlights: pocso case verdict thrissur
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..