പോക്‌സോ കേസിൽ റിട്ട. പോലീസുദ്യോഗസ്ഥന്21 വർഷം കഠിനതടവ്; 1.10 ലക്ഷം പിഴ


ഗംഗാധരൻ

തൃശ്ശൂര്‍: പോക്സോ കേസിലെ പ്രതിയായ റിട്ട. പോലീസുദ്യോഗസ്ഥനെ 21 വര്‍ഷം കഠിനതടവിനും 1.10 ലക്ഷം രൂപ പിഴയടയ്ക്കുന്നതിനും തൃശ്ശൂരിലെ അതിവേഗ സ്പെഷ്യല്‍ പോക്സോ കോടതി ശിക്ഷിച്ചു.

വേലൂര്‍ തെക്കൂട്ട് വീട്ടില്‍ ഗംഗാധരനെ (75) യാണ് കുറ്റക്കാരനെന്ന് കണ്ടെത്തി ജഡ്ജ് ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്. പോക്സോ നിയമപ്രകാരം 20 വര്‍ഷം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കുന്നതിനും, ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം ഒരു വര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയടയ്ക്കുന്നതിനുമാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ശിക്ഷ ഏഴ് മാസം കൂടി അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്നും പരാമര്‍ശമുണ്ട്. 2016-ല്‍ പത്തുവയസ്സുകാരിയെ പീഡിപ്പിച്ചെന്നാണ് കേസ്.

അന്നത്തെ എ.സി.പി. വി.കെ. രാജുവാണ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. നെടുപുഴ എസ്.ഐ.യായിരുന്ന സതീഷ്‌കുമാര്‍, എസ്.സി.പി.ഒ. രാജീവ് എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.പി. അജയ്കുമാര്‍ ഹാജരായി.

Content Highlights: POCSO case, Rt. Police officer gets 21 years imprisonment

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented