66 മുറിവുകള്‍, നടന്നത് അതിക്രൂരപീഡനമെന്ന് കുറ്റപത്രം; രണ്ടാനച്ഛന്‍ പ്രതിയായ കേസില്‍ വിചാരണ തുടങ്ങി


പ്രതീകാത്മക ചിത്രം

പത്തനംതിട്ട: തമിഴ് ബാലികയെ രണ്ടാനച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ വിചാരണ തുടങ്ങി. നടന്നത് അതിക്രൂരപീഡനമെന്നാണ് കുറ്റപത്രത്തിലുള്ളത്. പത്തനംതിട്ട അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറ്റപത്രം വായിച്ചുകേട്ട പ്രതി അലക്സ് എല്ലാം നിഷേധിച്ചു.

അഞ്ച് വയസ്സുള്ളതും 109 സെ.മീ. ഉയരമുള്ളതുമായ കുഞ്ഞിന്‍റെ ശരീരത്തില്‍ 66 മുറിവുകളാണുണ്ടായിരുന്നത്. ലൈംഗികാതിക്രമംകൂടാതെ കുട്ടിയുടെ തല ഭിത്തിയില്‍ ശക്തമായി ഇടിപ്പിച്ച് തലയോട്ടി പൊട്ടിക്കുകയും ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ അഞ്ചിനായിരുന്നു കൊലപാതകം.

ലഹരിക്ക് അടിമയായിരുന്ന പ്രതി ഭാര്യയുടെ ആദ്യ ബന്ധത്തിലുള്ള കുഞ്ഞിനെ ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇഞ്ചിഞ്ചായി കൊന്നതെന്നാണ് കണ്ടെത്തല്‍. തെങ്കാശിയില്‍നിന്ന് ജോലിക്കായി കുമ്പഴയിലെത്തി വാടയ്ക്ക് താമസിക്കുകയായിരുന്നു കുട്ടിയുടെ കുടുംബം. വീട്ടുജോലിക്ക് പോയ അമ്മ മടങ്ങിയെത്തിയപ്പോഴാണ് ചലനമറ്റ നിലയില്‍ കുഞ്ഞിനെ കണ്ടത്. ജനറല്‍ ആശുപത്രിയില്‍ മരണം സ്ഥിരീകരിച്ചു.

അന്ന് വൈകുന്നേരം കസ്റ്റഡിയിലെടുത്ത പ്രതി അലക്സ് രാത്രി പോലീസ് സ്റ്റേഷനില്‍നിന്ന് കടന്നു. ലഹരിക്ക് അടിമയായ ഇയാളെ പിറ്റേന്ന് പുലര്‍ച്ചെ കുമ്പഴയില്‍നിന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്. കേസില്‍ കുട്ടിയുടെ അമ്മയടക്കം 39 സാക്ഷികളുണ്ട്. അഡ്വ. നവീന്‍ എം.ഈശോയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍. കേസ് അടുത്ത മാസം 13-ന് പരിഗണിക്കും.

Content Highlights: pocso case in pathanamthitta

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented