പോക്‌സോ കേസ് പ്രതിക്ക് 29 വര്‍ഷം തടവും രണ്ടരലക്ഷം പിഴയും


പ്രതീകാത്മക ചിത്രം | ഫോട്ടോ:വിജേഷ് വിശ്വം

കാസര്‍കോട്: 17 വയസ്സുകാരിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 29 വര്‍ഷം തടവും രണ്ടരലക്ഷം പിഴയുമടക്കാന്‍ കോടതി ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ടരവര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം. മഞ്ചത്തടുക്ക പള്ളിക്ക് സമീപത്തെ പി.എ. അബ്ദുള്‍ കരീമിനെയാണ് (33) പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്. കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എ. മനോജാണ് വിധി പ്രസ്താവിച്ചത്.

ഷിറിബാഗിലു മായിപ്പാടി പാലത്തിനടുത്ത് താമസിക്കുന്ന പെണ്‍കുട്ടിയെ 2014 ജൂലായ് മുതല്‍ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നതാണ് കേസ്. കാസര്‍കോട് ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ഇന്‍സ്‌പെക്ടര്‍ എം.പി. ആസാദാണ്. കേസില്‍ 14 സാക്ഷികളെ കോടതി വിസ്തരിക്കുകയും 18-ഓളം രേഖകള്‍ ഹാജരാക്കിയ ശേഷമാണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.



Content Highlights: pocso case convicted punished for 29 years of imprisonment and 2.5 lakhs fine


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented