പ്രതീകാത്മകചിത്രം | Photo: AFP
മുംബൈ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ യുവതിക്കെതിരേ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ 32-കാരിക്കെതിരേയാണ് മുംബൈ കോല്‍സേവാഡി പോലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.
മുംബൈ താണെ സ്വദേശിയായ 16 വയസ്സുള്ള ആണ്‍കുട്ടിയെ യുവതി മൂന്നുവര്‍ഷത്തോളം ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. 16-കാരന്റെ അമ്മയാണ് യുവതിക്കെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചത്.
മൂന്ന് കുട്ടികളുള്ള പ്രതി 16-കാരന്റെ ബന്ധുവിന്റെ അയല്‍വാസിയായിരുന്നു. മുംബൈയില്‍ ഇടയ്ക്കിടെ എത്തിയിരുന്ന ഇവര്‍ 16-കാരനുമായി അടുപ്പം സ്ഥാപിച്ചു. തുടര്‍ന്ന് മദ്യം നല്‍കി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പരാതിയിലെ ആരോപണം. 2019 മുതല്‍ 2022 ഡിസംബര്‍ വരെ അതിക്രമം തുടര്‍ന്നുവന്നെന്നും പരാതിയില്‍ പറയുന്നുണ്ട്. ലൈംഗികമായി ഉപദ്രവിച്ചതിന് പുറമേ 16-കാരന് അശ്ലീലവീഡിയോകള്‍ കാണിച്ചുനല്‍കിയതായും പലപ്പോഴും സ്‌കൂളില്‍ പോകാതെ 16-കാരന്‍ നാസിക്കില്‍ യുവതിയുടെ അടുത്തേക്ക് പോയിരുന്നതായും അമ്മയുടെ പരാതിയില്‍ പറയുന്നു.
Content Highlights: pocso case against woman for sexually assaulting minor boy in mumbai thane
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..