വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറി, ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ക്കെതിരേ കേസ്; റോഡില്‍ കൂട്ടത്തല്ല്


ഡ്രൈവര്‍ വാഹനത്തില്‍ ഇരുന്ന് മദ്യപിക്കുന്നത് പെണ്‍കുട്ടി കണ്ടു. കുട്ടി ഇതിനെ ചോദ്യംചെയ്തു. ഡ്രൈവര്‍ ക്ഷമ പറഞ്ഞതോടെ കുട്ടി പിന്‍വാങ്ങി. തുടര്‍ന്ന് കുട്ടികള്‍ ഭക്ഷണം കഴിച്ച് തിരികെ എത്തിയപ്പോള്‍ ഈ പെണ്‍കുട്ടിയും സുഹൃത്തുക്കളും ബസിന്റെ മുന്‍പില്‍ നിന്ന് ഫോട്ടോ എടുത്തു. ഇതിനെ ഡ്രൈവര്‍ എതിര്‍ക്കുകയും പെണ്‍കുട്ടിയുടെ ദേഹത്ത് പിടിച്ച് തള്ളുകയുംചെയ്തു.

പ്രതീകാത്മക ചിത്രം | മാതൃഭൂമി

അടിമാലി: ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ അതേബസില്‍ വിനോദ സഞ്ചാരത്തിന് എത്തിയ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി. ബസ് ഡ്രൈവര്‍ കൊല്ലം അഞ്ചല്‍ ലക്ഷ്മിഭവന്‍ സുധാകരന്‍ നായരുടെ പേരില്‍ അടിമാലി പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ഥികളും ഡ്രൈവറും അടിമാലിയിലെ ഒരു ഹോട്ടല്‍ തൊഴിലാളികളും തമ്മില്‍ കൈയാങ്കളിയുമുണ്ടായി. വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റെങ്കിലും കേസ് ഒത്തുതീര്‍പ്പായി.

ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ അടിമാലി പഴയ കോടതി പടിയിലാണ് സംഭവം. കൊല്ലത്തുനിന്ന് രണ്ട് ബസിലായാണ് 90 പ്ലസ്ടു വിദ്യാര്‍ഥികള്‍ മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തിയത്.

ദേശീയപാതയോരത്തെ ഭാരത് പെട്രോള്‍ പമ്പിന് സമീപത്തെ ഹോട്ടലില്‍ വിദ്യാര്‍ഥികള്‍ ഭക്ഷണം കഴിക്കാന്‍ ഇറങ്ങി. ഇവര്‍ ഹോട്ടലില്‍ കയറിയപ്പോള്‍ ഒരു പെണ്‍കുട്ടി വാഹനത്തില്‍ ഉണ്ടായിരുന്നു. ഇതിനിടെ ഡ്രൈവര്‍ വാഹനത്തില്‍ ഇരുന്ന് മദ്യപിക്കുന്നത് പെണ്‍കുട്ടി കണ്ടു. കുട്ടി ഇതിനെ ചോദ്യംചെയ്തു. ഡ്രൈവര്‍ ക്ഷമ പറഞ്ഞതോടെ കുട്ടി പിന്‍വാങ്ങി. തുടര്‍ന്ന് കുട്ടികള്‍ ഭക്ഷണം കഴിച്ച് തിരികെ എത്തിയപ്പോള്‍ ഈ പെണ്‍കുട്ടിയും സുഹൃത്തുക്കളും ബസിന്റെ മുന്‍പില്‍ നിന്ന് ഫോട്ടോ എടുത്തു. ഇതിനെ ഡ്രൈവര്‍ എതിര്‍ക്കുകയും പെണ്‍കുട്ടിയുടെ ദേഹത്ത് പിടിച്ച് തള്ളുകയുംചെയ്തു. വിഷയം പെണ്‍കുട്ടി സഹപാഠികളോടും അധ്യാപകരോടും പറഞ്ഞു. ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും നടന്നു.

ഇതിനിടെ ഡ്രൈവറെ രക്ഷിക്കാന്‍ എത്തിയ ഹോട്ടല്‍ ഉടമയേയും കുട്ടികള്‍ ആളറിയാതെ മര്‍ദ്ദിച്ചു. ഹോട്ടല്‍ ഉടമയെ മര്‍ദ്ദിക്കുന്നത് കണ്ട് ഹോട്ടല്‍ ജീവനക്കാര്‍ കൂട്ടമായി എത്തി സംഘത്തിലെ ആണ്‍കുട്ടികളെ ക്രൂരമായി മര്‍ദ്ദിച്ചു. കുട്ടികള്‍ രാത്രിയില്‍ അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ബുധനാഴ്ച പുലര്‍ച്ചയോടെ മര്‍ദ്ദന കേസ് ഒത്തുതീര്‍പ്പാക്കി. ഇതേസമയം പെണ്‍കുട്ടി ഡ്രൈവര്‍ക്കെതിരേ പോലീസില്‍ മൊഴി നല്‍കുകയും ചെയ്തു. കേസെടുത്തതോടെ ഡ്രൈവര്‍ അടിമാലിയില്‍നിന്ന് മുങ്ങി. കുട്ടികളെ മറ്റൊരു വാഹനത്തില്‍ സ്വദേശത്തേക്ക് അയച്ചു.

Content Highlights: pocso case against tourist bus driver in adimali clash between students and locals


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented