പോക്‌സോ കേസ്: ചിത്രദുര്‍ഗ മഠാധിപതിയെ യാത്രയ്ക്കിടെ പോലീസ് തടഞ്ഞ് തിരിച്ചയച്ചു


Youtube.com/Public TV

ബെംഗളൂരു: പോക്‌സോ കേസില്‍ പ്രതിയായ ചിത്രദുര്‍ഗ മുരുഗ മഠം മഠാധിപതി ശിവമൂര്‍ത്തി മുരുഗ ശരണരുവിനെ യാത്രയ്ക്കിടെ പോലീസ് തടഞ്ഞു. ചിത്രദുര്‍ഗയില്‍നിന്ന് മഹാരാഷ്ട്ര ഭാഗത്തേക്ക് കാറില്‍ പോകുകയായിരുന്ന മുരുഗ ശരണരുവിനെ ഹാവേരിയിലെ ബങ്കപുരയിലെത്തിയപ്പോഴാണ് പോലീസ് തടഞ്ഞത്. കേസില്‍ പ്രതിയായതിനുപിന്നാലെ മുരുഗ ശരണരു മഠംവിട്ട് മറ്റെവിടേക്കോ പോകുന്നെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഹാവേരിയില്‍ കണ്ടെത്തിയത്. കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ചിത്രദുര്‍ഗ വിട്ടുപോകാന്‍ പറ്റില്ലെന്നറിയിച്ച പോലീസ് അദ്ദേഹത്തെ മഠത്തിലേക്ക് തിരിച്ചയച്ചു. പോലീസ് അകമ്പടിയോടെയാണ് മഠത്തില്‍ തിരിച്ചെത്തിച്ചത്. മഠം നടത്തുന്ന ഹോസ്റ്റലിലെ രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തി മഠാധിപതിയുടെ പേരില്‍ ശനിയാഴ്ചയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രണ്ടുദിവസം പിന്നിട്ടിട്ടും അദ്ദേഹത്തെ അറസ്റ്റുചെയ്യാന്‍ പോലീസ് മുതിര്‍ന്നില്ല. മഠാധിപതിയും ഹോസ്റ്റല്‍ വാര്‍ഡനുമുള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെയാണ് കേസ്.

മുരുഗ ശരണരു തിരിച്ചെത്തിയപ്പോഴേക്കും മഠത്തിനുമുമ്പില്‍ ഒട്ടേറെ അനുയായികള്‍ തടിച്ചുകൂടി. അദ്ദേഹത്തെ അറസ്റ്റുചെയ്യാന്‍ പോകുന്നെന്ന രീതിയില്‍ വിവരം പരന്നതിനെത്തുടര്‍ന്നായിരുന്നു ഇത്. അന്വേഷണത്തെ നേരിടാന്‍ തയ്യാറാണെന്നും രക്ഷപ്പെട്ട് എങ്ങോട്ടും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുരുഗ ശരണരു പറഞ്ഞു. മഠത്തിനുള്ളിലെ പ്രശ്‌നങ്ങളുടെ ഭാഗമാണ് ആരോപണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മുരുഗ ശരണരു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ മൈസൂരു ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിനും പരാതിക്കാര്‍ക്കും കോടതി നോട്ടീസ് അയച്ചു. ചൊവ്വാഴ്ചയാണ് ചിത്രദുര്‍ഗയിലെ രണ്ടാംക്ലാസ് അഡീഷണല്‍ ജില്ലാ കോടതി നോട്ടീസ് അയച്ചത്.

മഠാധിപതിക്ക് പിന്തുണയുമായി യെദ്യൂരപ്പ

ചിത്രദുര്‍ഗ മഠാധിപതിയുടെ പേരിലുള്ളത് കള്ളക്കേസാണെന്ന് മുന്‍ മുഖ്യമന്ത്രിയും പ്രമുഖ ലിംഗായത്ത് നേതാവുമായ ബി.എസ്. യെദ്യൂരപ്പ. പരാതിയില്‍ ഒരു സത്യവുമില്ലെന്നും അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബി.ജെ.പി.യുടെ രാജ്യസഭാംഗമായ ലഹര്‍ സിങ് സിറോയ പരാതിയുന്നയിച്ച വിദ്യാര്‍ഥിനികള്‍ക്ക് അനുകൂലമായി പ്രതികരിച്ചു. കുട്ടികള്‍ നീതിയാണ് ആവശ്യപ്പെടുന്നതെന്നും സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: pocso case against shivamurthy muruga sharanaru


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022

Most Commented