പ്രതീകാത്മക ചിത്രം | Mathrubhumi archives
മലപ്പുറം: പോക്സോ കേസ് പ്രതിയും നഗരസഭാ കൗണ്‍സിലറുമായ കെ.വി.ശശികുമാറിനെതിരേ കൂടുതല്‍ ആരോപണങ്ങളുമായി പൂര്‍വ വിദ്യാര്‍ഥി സംഘടന. കൂടുതല്‍ വിദ്യാര്‍ഥികള്‍ ആരോപണവുമായി മുന്നോട്ടെത്തിയതായി സംഘടനാപ്രതിനിധികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സംഘടനക്കു വേണ്ടി ബീന പിള്ള, മിനി സക്കീര്‍ എന്നിവരാണ് ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് പത്രസമ്മേളനം നടത്തിയത്.
മാര്‍ച്ചിലാണ് ശശികുമാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചത്. ഇതറിയിച്ചുകൊണ്ട് അദ്ദേഹം സാമൂഹികമാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു. അതിന് താഴെ ഒരു പൂര്‍വ വിദ്യാര്‍ഥിനി അദ്ദേഹത്തിനെതിരേ ലൈംഗികാരോപണമുന്നയിച്ചതോടെ സംഭവം വിവാദമാവുകയായിരുന്നു. തുടര്‍ന്ന് പല വിദ്യാര്‍ഥിനികളും ഇതേ ആരോപണവുമായെത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് പൂര്‍വ വിദ്യാര്‍ഥിസംഘടനാ പ്രതിനിധികള്‍ പത്രസമ്മേളനം നടത്തിയത്.
സമാനമായ അനുഭവങ്ങളുള്ള ഒട്ടേറേ പേര് തങ്ങളോട് അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ടെന്ന് ബീനാ പിള്ള പറഞ്ഞു. അവര്‍ക്ക് നിയമപരമായ സഹായം നല്‍കും. പലരും അപമാനം ഭയന്ന് പുറത്തുപറയാതിരിക്കുകയായിരുന്നു. 2019-ല്‍ വരെ അധ്യാപകനെതിരേ പരാതിയുണ്ടായിട്ടുണ്ട്. എന്നാല്‍ സ്കൂള്‍ അധികൃതരോ മറ്റുള്ളവരോ ഗൗരവമായി എടുത്തിട്ടില്ല. ഇപ്പോള്‍ കൂടുതല്‍ വിദ്യാര്‍ഥിനികള്‍ തുറന്നുപറയാന്‍ തയ്യാറായിട്ടുണ്ട്. പോലീസ് വിശദമായി അന്വേഷിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരും. അതിനുള്ള നടപടികളുണ്ടാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് ജില്ലാ പോലീസ് സൂപ്രണ്ട്, വനിതാ കമ്മിഷന്,മനുഷ്യാവകാശ കമ്മിഷന് എന്നിവര്‍ക്കും സംഘടന പരാതി നല്കി. ആരോപണത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ശശികുമാര്‍ വാര്‍ഡ് അംഗത്വം രാജിവെച്ചിരുന്നു. ആരോപണത്തെത്തുടര്‍ന്ന് ശശികുമാറിനെ ബ്രാഞ്ച് അംഗത്വത്തില്‍ നിന്ന് സി.പി.എം സസ്പെന്‍ഡ് ചെയ്തു.
Content Highlights: pocso case against retd teacher cpm municipal councilor in malappuram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..