പത്തുവര്‍ഷം മുമ്പ് പീഡിപ്പിച്ചെന്ന് 20-കാരി; പുരോഹിതനെതിരേയും അധ്യാപകനെതിരേയും പോക്‌സോ കേസ്


ഇയാളുടെ അടുത്താക്കിയാണ് മാതാപിതാക്കള്‍ ജോലിക്കുപോയിരുന്നത്. ഈ സമയം, അശ്ലീലചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

പ്രതീകാത്മക ചിത്രം / AFP

ബെംഗളൂരു: പത്തുവര്‍ഷംമുമ്പ് ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ പുരോഹിതന്റെയും സ്‌കൂള്‍ അധ്യാപകന്റെയുംപേരില്‍ പോലീസ് കേസെടുത്തു.

ബെംഗളൂരു വിദ്യാരണ്യപുര ദൊഡ്ഡബെട്ടഹള്ളി കാവേരി ലേഔട്ടിലെ പുരോഹിതന്‍ സൈമണ്‍ പീറ്റര്‍, അധ്യാപകന്‍ സാമുവല്‍ ഡിസൂസ എന്നിവരുടെ പേരിലാണ് കേസ്. സംഭവമറിഞ്ഞിട്ടും മറച്ചുവെക്കാന്‍ ശ്രമിച്ച മറ്റ് ആറുപേരെയും കേസില്‍ ഉള്‍പ്പെടുത്തി

പത്തുവയസ്സുള്ളപ്പോള്‍ സൈമണ്‍ പീറ്റര്‍ പീഡിപ്പിച്ചെന്നാണ് 20 വയസ്സുള്ള യുവതിയുടെ പരാതിയില്‍ പറയുന്നത്. ഇയാളുടെ അടുത്താക്കിയാണ് മാതാപിതാക്കള്‍ ജോലിക്കുപോയിരുന്നത്. ഈ സമയം, അശ്ലീലചിത്രങ്ങള്‍ കാണിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

പീഡനം തുടര്‍ന്നപ്പോള്‍ അധ്യാപകനായ സാമുവല്‍ ഡിസൂസയോട് പരാതിപ്പെട്ടപ്പോള്‍ ഇയാളും പീഡിപ്പിച്ചെന്ന് പരാതിയിലുണ്ട്. 14 വയസ്സുവരെ പീഡനം തുടര്‍ന്നതായും പറയുന്നു.

കോളേജ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി അടുത്തിടെ സഹോദരിയോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് പരാതി നല്‍കിയത്. പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്താണ് ബെംഗളൂരു ഈസ്റ്റ് ഡിവിഷന്‍ വനിതാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Content Highlights: pocso case against priest and school teacher in bengaluru

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented