പെൺകുട്ടിയെ സ്കൂട്ടറിൽ കയറ്റി ഊടുവഴികളിൽക്കൂടി ഓടിച്ചുപോയി അപമര്യാദയായി പെരുമാറി; 64കാരൻ അറസ്റ്റിൽ


ഷൗക്കത്ത് അലി

ഓയൂർ: സ്കൂൾവിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ വയോധികനെ പോക്സോ നിയമപ്രകാരം പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. അമ്പലംകുന്ന് നെട്ടയം ബിലാൽ നഗർ, കൊല്ലംകോട് പുത്തൻവീട്ടിൽ ഷൗക്കത്ത് അലി(64)യാണ് അറസ്റ്റിലായത്.

തിങ്കളാഴ്ച രാവിലെ ഒൻപതോടെയായിരുന്നു സംഭവം. പെൺകുട്ടിയെ നിർബന്ധിച്ച് സ്കൂട്ടറിൽ കയറ്റി ഊടുവഴികളിൽക്കൂടി ഓടിച്ചുപോകുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു.

പെൺകുട്ടി കരയുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചു. പോലീസും നാട്ടുകാരും ചേർന്ന് ഷൗക്കത്തിനുവേണ്ടി പ്രദേശത്താകെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കണ്ണനല്ലൂരിലുള്ള മകളുടെ വീട്ടിലേക്ക്‌ പോയ ഇയാൾ വിവരങ്ങൾ മനസ്സിലാക്കാനായി മടങ്ങിവരുംവഴി പൂയപ്പള്ളി നെയ്തോട് ഭാഗത്തുനിന്ന്‌ പോലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.

പൂയപ്പള്ളി എസ്.ഐ. അഭിലാഷിന്റെ നേതൃത്വത്തിൽ എ.എസ്.ഐ. മാരായ ചന്ദ്രകുമാർ, അനിൽകുമാർ, ഡബ്ല്യു.സി.പി.ഒ. ജുമൈലബീവി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Content Highlights: pocso case against 64 years old man


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented