പോക്‌സോ കേസില്‍ പ്രതി; കുവൈത്തില്‍നിന്ന് എത്തിയതിന് പിന്നാലെ വിമാനത്താവളത്തില്‍ തടഞ്ഞു, പിടിയില്‍


ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ലുക്ക് ഔട്ട് സര്‍ക്കുലറും പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് ശനിയാഴ്ച പുലര്‍ച്ചേ നെടുമ്പാശ്ശേരിയിലിറങ്ങിയ പ്രതിയെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെച്ച് വെണ്മണി പോലീസിനെ അറിയിച്ചത്.

എം.ടി. തോമസ്

വെണ്മണി: ഒളിവിലായിരുന്ന പോക്‌സോ കേസ് പ്രതി കുവൈത്തില്‍നിന്നെത്തിയപ്പോള്‍ വിമാനത്താവളത്തില്‍വെച്ച് പിടിയിലായി. വെണ്മണി പോലീസ് സ്റ്റേഷനില്‍ 2019-ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെയാണ് ശനിയാഴ്ച പുലര്‍ച്ചേ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നു പിടികൂടിയത്. ചെറിയനാട് മാമ്പ്ര മുറിയില്‍ പ്ലാവിള പടീറ്റതില്‍ എം.ടി. തോമസ് (61) ആണ് പിടിയിലായത്.

2015-ല്‍ വീടിനുള്ളില്‍ അതിക്രമിച്ചുകയറി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയതിന് 2019 ഡിസംബറിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2019-ലാണ് തോമസ് വിദേശത്തേക്കു കടന്നത്.



കുവൈത്തില്‍നിന്ന് ഇയാളെ നാട്ടിലെത്തിക്കുന്നതിന് എംബസി വഴിയും കേന്ദ്രസര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ വഴിയും പോലീസ് ശ്രമിച്ചിരുന്നു.

ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ലുക്ക് ഔട്ട് സര്‍ക്കുലറും പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്നാണ് ശനിയാഴ്ച പുലര്‍ച്ചേ നെടുമ്പാശ്ശേരിയിലിറങ്ങിയ പ്രതിയെ എമിഗ്രേഷന്‍ വിഭാഗം തടഞ്ഞുവെച്ച് വെണ്മണി പോലീസിനെ അറിയിച്ചത്.

കേസില്‍ കുറ്റപത്രം നേരത്തേ സമര്‍പ്പിച്ചിരുന്നു. വിസ്താരനടപടികള്‍ ആലപ്പുഴ പോക്‌സോ കോടതിയില്‍ തുടങ്ങിയ സാഹചര്യത്തിലാണു പ്രതി നാട്ടിലെത്തിയതും പിടിയിലായതും.

വെണ്മണി എസ്.ഐ. ജോയ് മത്തായി, സീനിയര്‍ സി.പി.ഒ. രാധാകൃഷ്ണന്‍, സി.പി.ഒ. അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് വിമാനത്താവളത്തില്‍നിന്നു പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കര്‍ശന ഉപാധികളോടെ ജാമ്യത്തില്‍വിട്ടു.

Content Highlights: pocso case accused taken in police custody from airport


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented