സ്വകാര്യവാഹനത്തില്‍ മഫ്തിയിലെത്തി പോലീസ്; വാഹനം തടഞ്ഞ് പോക്‌സോ കേസ് പ്രതിയെ മോചിപ്പിച്ച് ബന്ധുക്കള്‍


Screengrab: Mathrubhumi News

പത്തനംതിട്ട: മഫ്തിയിലെത്തിയ പോലീസിന്റെ വാഹനം തടഞ്ഞ് പോക്‌സോ കേസ് പ്രതിയെ ബന്ധുക്കള്‍ മോചിപ്പിച്ചു. കൊല്ലം കുന്നിക്കോട് പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലെ പ്രതി സിറാജിനെയാണ് പോലീസ് എത്തിയ സ്വകാര്യവാഹനം തടഞ്ഞ് ബന്ധുക്കള്‍ മോചിപ്പിച്ചത്. ആറന്മുള കാട്ടൂര്‍പേട്ടയില്‍ ഒക്ടോബര്‍ 23-ാം തീയതിയായിരുന്നു സംഭവം. അതേസമയം, സ്വകാര്യവാഹനത്തില്‍ വന്നത് പോലീസാണെന്ന് തിരിച്ചറിഞ്ഞില്ലെന്നും യുവാവിനെ തട്ടിക്കൊണ്ടുപോവുകയാണെന്ന് കരുതിയാണ് കാറില്‍നിന്ന് മോചിപ്പിച്ചതെന്നുമാണ് ബന്ധുക്കളുടെ വിശദീകരണം.

കാട്ടൂര്‍പേട്ട സ്വദേശിയായ സിറാജ് ഏറെനാളായി കൊല്ലം കുന്നിക്കോട് ഒരു സ്ത്രീക്കൊപ്പം താമസിച്ചുവരികയായിരുന്നു. അടുത്തിടെ ഈ സ്ത്രീയുടെ 13 വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് സിറാജിനെതിരേ പരാതി ലഭിച്ചു. കുന്നിക്കോട് പോലീസ് ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. എന്നാല്‍ പോലീസ് കേസെടുത്തതിന് പിന്നാലെ ഇയാള്‍ കുന്നിക്കോട് നിന്നും സ്വദേശത്തേക്ക് മുങ്ങുകയായിരുന്നു.



പ്രതിയുടെ മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് ഇയാള്‍ ആറന്മുളയിലുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് കുന്നിക്കോട് പോലീസ് സ്‌റ്റേഷനിലെ എസ്.ഐ.യും എ.എസ്.ഐ.യും അടക്കമുള്ളവര്‍ മഫ്തിയില്‍ സ്വകാര്യകാറില്‍ ആറന്മുളയിലെത്തി. ഇക്കാര്യം ആറന്മുള പോലീസിനെയും അറിയിച്ചു. ഇതിനുപിന്നാലെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സിറാജിനെ പോലീസ് സംഘം കണ്ടെത്തി. ഇയാളെ തടഞ്ഞ് കേസിന്റെ വിവരമറിയിക്കുകയും കസ്റ്റഡിയിലെടുത്ത് സ്വകാര്യവാഹനത്തില്‍ കയറ്റുകയും ചെയ്തു. എന്നാല്‍ പ്രതിയുമായി മഫ്തിയിലെത്തിയ പോലീസ് സംഘം യാത്രതിരിച്ചതിന് പിന്നാലെ സ്ത്രീകള്‍ അടക്കമുള്ള ബന്ധുക്കള്‍ സംഘടിച്ചെത്തി വാഹനം തടയുകയായിരുന്നു. തുടര്‍ന്ന് പിന്‍സീറ്റിലിരുന്ന സിറാജിനെ ഇവര്‍ ബലമായി മോചിപ്പിക്കുകയും ചെയ്തു.

സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നിട്ടുണ്ട്. പ്രതിയെ മോചിപ്പിച്ചവര്‍ പോലീസുകാരോട് ഐ.ഡി. കാര്‍ഡ് അടക്കം ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സ്വകാര്യവാഹനത്തില്‍ വന്നത് പോലീസാണെന്ന് തിരിച്ചറിഞ്ഞില്ലെന്നും സിറാജിനെ തട്ടിക്കൊണ്ടുപോവുകയാണെന്ന് കരുതിയാണ് കാറില്‍നിന്ന് മോചിപ്പിച്ചതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

സംഭവത്തില്‍ കുന്നിക്കോട് പോലീസിന്റെ പരാതിയില്‍ പത്തുപേര്‍ക്കെതിരേ ആറന്മുള പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം, ബന്ധുക്കള്‍ മോചിപ്പിച്ച പ്രതിയെ ഇതുവരെയും പോലീസിന് പിടികൂടാനായിട്ടില്ല. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Content Highlights: pocso case accused released from police custody by his relatives in aranmula pathanamthitta

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented