പീഡന ആരോപണം: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു, കേസെടുത്ത് പോലീസ്, യുവാവിനെതിരെ പോക്‌സോ


ഞായറാഴ്ച രാത്രി പത്തരയോടെ ഇര്‍ഷാദിന്റെ വീട്ടിലെത്തിയ നാലംഗ സംഘം ഇയാളെ മര്‍ദിച്ച് അവശനാക്കിയ ശേഷം തട്ടിക്കൊണ്ടുപോകുകയായിരുന്നു

പ്രതീകാത്മക ചിത്രം | Photo: PTI

കോഴിക്കോട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് യുവാവിനെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി ഇര്‍ഷാദ് ആരിഫിനാണ് മര്‍ദനമേറ്റത്. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്. യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ അഞ്ചുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പെണ്‍കുട്ടിയുമായി ഇര്‍ഷാദ് അടുപ്പത്തിലായതെന്ന് പോലീസ് പറയുന്നു.

'ഒമാനിലായിരുന്ന യുവാവ് അഞ്ചുമാസം മുന്‍പാണ് പെണ്‍കുട്ടിയുമായി സൗഹൃദത്തിലാകുന്നത്. മൂന്ന് മാസം മുന്‍പ് നാട്ടിലെത്തി. തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആദ്യമായി നേരിട്ട് കാണുന്നത്. നാട്ടിലെത്തിയ ശേഷം പെണ്‍കുട്ടിയെ ഇയാള്‍ വീട്ടില്‍ കൊണ്ടുപോയി. അവിടെ വെച്ച് ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. അതിന് വേറെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്', മെഡിക്കല്‍ കോളേജ് എസിപി കെ.സുദര്‍ശന്‍ പറഞ്ഞു.



ഞായറാഴ്ച രാത്രി പത്തരയോടെ ഇര്‍ഷാദിന്റെ വീട്ടിലെത്തിയ നാലംഗ സംഘം ഇയാളെ മര്‍ദിച്ച് അവശനാക്കിയ ശേഷം തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നാലെ പടനിലം ഭാഗത്തുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ വെച്ചും മര്‍ദിച്ചു. ഈ സമയം ഒരാള്‍ കൂടി നാലംഗ സംഘത്തിനൊപ്പം ചേര്‍ന്നു.

മര്‍ദനമുണ്ടായതിന് ശേഷമാണ് പോക്‌സോ പരാതി ഉണ്ടാകുന്നത്. മര്‍ദനത്തിന് ബന്ധുക്കളെ പിടികൂടിയ ശേഷമാണ് പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുന്നത്. അതിന് ശേഷമാണ് പോക്‌സോ വകുപ്പ് ചുമത്തി ഇര്‍ഷാദിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Content Highlights: pocso case accused kidnapped and beaten up by girl s relatives


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented