20 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി; പോക്‌സോ കേസില്‍ മരണം വരെ തടവ് വിധിച്ച് യു.പി.യിലെ കോടതി


പ്രതീകാത്മക ചിത്രം | PTI

ലഖ്‌നൗ: പോക്‌സോ കേസില്‍ പ്രതിക്ക് മരണം വരെ തടവ് ശിക്ഷ വിധിച്ച് കോടതി. ഉത്തര്‍പ്രദേശിലെ പ്രതാപ്ഘട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ചെന്ന കേസിലാണ് പ്രതിയായ രാജ്കുമാര്‍ മൗര്യയെ കോടതി ശിക്ഷിച്ചത്. 20 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കിയാണ് പ്രതാപ്ഘട്ടിലെ കോടതി കേസിലെ വിധി പറഞ്ഞത്.

2022 ജൂണ്‍ പത്താം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. 11 വയസ്സുകാരിയും സഹോദരനും മാത്രം വീട്ടിലുള്ള സമയത്ത് പ്രതി വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സഹോദരനെ ബന്ദിയാക്കിയ ശേഷമായിരുന്നു അതിക്രമം.

സംഭവത്തില്‍ പ്രതാപ്ഘട്ട് നഗര്‍ കോട്ട് വാലി പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. തുടര്‍ന്ന് പോക്‌സോ വകുപ്പുകള്‍ പ്രകാരം ഇയാളെ അറസ്റ്റ് ചെയ്തു.

കേസിന്റെ വിചാരണയ്ക്കിടെ താന്‍ നിരപരാധിയാണെന്നായിരുന്നു പ്രതിയുടെ വാദം. എന്നാല്‍ തെളിവുകളെല്ലാം ഇയാള്‍ക്ക് എതിരായിരുന്നു. തുടര്‍ന്നാണ് 20 ദിവസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കി കോടതി ശിക്ഷ വിധിച്ചത്. ഏറ്റവും വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിച്ച പോക്‌സോ കേസുകളിലൊന്ന് കൂടിയാണിത്.


Content Highlights: pocso case accused gets jail till death in uttar pradesh trial completed with 20 days


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented