പോക്‌സോ കേസില്‍ പത്തുവര്‍ഷം തടവ് ശിക്ഷ; വിധി കേട്ടതിന് പിന്നാലെ പ്രതി കോടതിയില്‍നിന്ന് മുങ്ങി


ഹരിദാസൻ

പട്ടാമ്പി: പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷാവിധി കേട്ടശേഷം പ്രതി കോടതിയില്‍നിന്ന് മുങ്ങി. കൂറ്റനാട് ആമക്കാവ് സ്വദേശി കുണ്ടുപറമ്പില്‍ ഹരിദാസനാണ് (39) രക്ഷപ്പെട്ടത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗിക അതിക്രമം കാണിച്ച കേസില്‍ ശനിയാഴ്ച പട്ടാമ്പി പോക്‌സോ അതിവേഗകോടതി ഹരിദാസന് 10 വര്‍ഷം തടവും ഒരുലക്ഷംരൂപ പിഴയും ശിക്ഷവിധിച്ചിരുന്നു.

ജാമ്യംനേടി പുറത്തിറങ്ങിയ ഹരിദാസന്‍ കേസ് പരിഗണിക്കുന്നതിനാല്‍ കോടതിയിലെത്തിയതായിരുന്നു. ശിക്ഷാവിധി കേട്ടശേഷം രക്ഷപ്പെടുകയായിരുന്നെന്ന് പോലീസ് പറയുന്നു. 2021-ലാണ് കേസിനാസ്പദമായ സംഭവം. ചാലിശ്ശേരി പോലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

അനുകൂലമാവുമെന്ന് കരുതിയ വിധി തിരിച്ചടിയായതോടെ പ്രതി മുങ്ങുകയായിരുന്നെന്നാണ് പോലീസ് കരുതുന്നത്. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി.

Content Highlights: pocso case accused escaped from court after hearing verdict


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented