പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ സ്‌കൂളില്‍ മോഷണം; ലാപ്‌ടോപ്പുകളും മൊബൈലും കവര്‍ന്നു


ഐ. ഷെമീർ

കൊഴിഞ്ഞാമ്പാറ: സ്‌കൂളിന്റെ ഓഫീസ് മുറി കുത്തിത്തുറന്ന് ലാപ്‌ടോപ്പുകളും ക്യാമറയും മൊബൈല്‍ഫോണും മോഷ്ടിച്ച കേസില്‍ ഒരാളെ പോലീസ് അറസ്റ്റുചെയ്തു. നല്ലേപ്പിള്ളി സ്വദേശി, തമിഴ്‌നാട് കിണത്തുക്കടവ് മൈലേരിപാളയത്ത് വ്യാജപേരില്‍ താമസിച്ചുവരികയായിരുന്ന ഐ. ഷെമീര്‍ (31) ആണ് അറസ്റ്റിലായത്. കോഴിപ്പാറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ 25-ന് പുലര്‍ച്ചെ രണ്ടിനും അഞ്ചിനുമിടയിലാണ് മോഷണംനടന്നത്. രണ്ടുപേരടങ്ങുന്ന സംഘം സ്‌കൂളിലെത്തിയാണ് മൂന്ന് ലാപ്‌ടോപ്പ്, ഒരു മൊബൈല്‍ഫോണ്‍, ഒരു ഡിജിറ്റല്‍ക്യാമറ എന്നിവ മോഷ്ടിച്ചത്.

പ്രതിയും കുടുംബവും കൊഴിഞ്ഞാമ്പാറ മലക്കാട് ഭാഗത്ത് നാലുവര്‍ഷത്തോളം താമസിച്ചിരുന്നു. മാസങ്ങള്‍ക്കുമുന്‍പ് പോക്‌സോകേസില്‍ പിടിയിലായതിനെത്തുടര്‍ന്ന് റിമാന്‍ഡില്‍ക്കഴിഞ്ഞിരുന്ന ഇയാള്‍ ജൂലായിലാണ് ജാമ്യത്തില്‍ ഇറങ്ങിയത്. മോഷണസമയത്ത് ഇയാളുടെകൂടെ മറ്റൊരാള്‍കൂടി ഉണ്ടെന്നും അയാളെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

നല്ലേപ്പിള്ളിയിലെ ഒരു വീട്ടില്‍നിന്ന് ടി.വി.യും മോഷ്ടിച്ചതായി പ്രതി മൊഴിനല്‍കിയിട്ടുണ്ട്. പ്രതിയുടെ മൊബൈല്‍ഫോണ്‍ ലൊക്കേഷന്‍ മനസ്സിലാക്കിയാണ് പോലീസ് തമിഴ്‌നാട്ടിലെത്തിയത്. തിങ്കളാഴ്ചരാത്രി പ്രതിയെ അറസ്റ്റുചെയ്തു. തുടര്‍ന്ന്, സ്‌കൂളിലും പരിസരത്തും തെളിവെടുപ്പ് നടത്തി. ചിറ്റൂര്‍കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

എസ്.ഐ. പി. സുജിത്ത്, എ.എസ്.ഐ. ഇ. അനില്‍കുമാര്‍, സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍ കെ. വിനോദ് കുമാര്‍, സിവില്‍പോലീസ് ഓഫീസര്‍മാരായ എന്‍. ഷിബു, വി. വിനോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Content Highlights: pocso case accused arrested in theft case in palakkad kozhinjambara


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented