13കാരിയുമായി ജാര്‍ഖണ്ഡിലേക്ക് പോയ 18കാരനെ പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു


പെണ്‍കുട്ടി പീഡനത്തിനിരയായതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞെന്ന് പോലീസ് പറഞ്ഞു

പ്രതീകാത്മകചിത്രം | ഫോട്ടോ: മാതൃഭൂമി

കൊഴിഞ്ഞാമ്പാറ: 13-കാരിയുമായി ജാര്‍ഖണ്ഡിലേക്ക് പോയ യുവാവിനെ പോക്‌സോ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കൊഴിഞ്ഞാമ്പാറ പഴനിയാര്‍പാളയം ബി. ആകാശിനെയാണ് (18) കൊഴിഞ്ഞാമ്പാറ പോലീസ് ജാര്‍ഖണ്ഡിലെത്തി അറസ്റ്റ് ചെയ്തത്.

ഈ മാസം ഏഴിന് സ്‌കൂളിലേക്ക് പോയ കുട്ടി തിരിച്ചെത്തിയില്ലെന്ന് അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റാഞ്ചി ജില്ലയിലെ ജംഗിരിയില്‍നിന്ന് ഇരുവരെയും പിടികൂടിയത്. പെണ്‍കുട്ടി പീഡനത്തിനിരയായതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞെന്ന് പോലീസ് പറഞ്ഞു. ആകാശിനെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയയാക്കി.

ചിറ്റൂര്‍ ഡിവൈ.എസ്.പി. എം. സുന്ദരന്‍, മീനാക്ഷിപുരം സി.ഐ. എം. ശശിധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ കൊഴിഞ്ഞാമ്പാറ എസ്.ഐ. പി. സുജിത്ത്, പ്രബോഷന്‍ എസ്.ഐ. വി. അനുരാജ്, എ.എസ്.ഐ. ഇ. അനില്‍കുമാര്‍, എസ്.സി.പി.ഒ. കെ. വിനോദ് കുമാര്‍, സി.പി.ഒ. എന്‍. ഷിബു, വനിതാ സി.പി.ഒ.മാരായ എസ്. സജിത, എസ്. ജിജി എന്നിവരുടെ സംഘമാണ് പിടികൂടിയത്.

Content Highlights: pocso case, 18 year old arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


priyanka

2 min

ഹിമാചലില്‍ കിങ് മേക്കര്‍ പ്രിയങ്ക, ഫലംകണ്ടത് കളിയറിഞ്ഞ് മെനഞ്ഞ തന്ത്രങ്ങള്‍; മറുതന്ത്രമില്ലാതെ BJP

Dec 8, 2022

Most Commented