പ്രതീകാത്മക ചിത്രം
ഇടുക്കി: കട്ടപ്പന പുളിയന്മലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പ്ലസ്ടു വിദ്യാര്‍ഥിയായ 17-കാരനെയാണ് ബുധനാഴ്ച വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്.
പ്രണയം തകര്‍ന്നതിനെതുടര്‍ന്ന് ഏറെനാളായി സ്‌കൂളില്‍ പോകാതിരുന്ന 17-കാരന്‍ കഴിഞ്ഞദിവസങ്ങളില്‍ ബൈക്ക് വാങ്ങിനല്‍കാത്തതിന് വീട്ടുകാരുമായി വഴക്കുണ്ടാക്കിയിരുന്നു. വീട്ടുകാര്‍ ബൈക്ക് വാങ്ങിനല്‍കാത്തതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിവരം. അതിനിടെ, ഓണ്‍ലൈന്‍ ഗെയിം കാരണമാണ് വിദ്യാര്‍ഥി ജീവനൊടുക്കിയെന്ന് പ്രചരണങ്ങളുണ്ടായിരുന്നു. പക്ഷേ, പോലീസ് ഇക്കാര്യം പൂര്‍ണമായും നിഷേധിച്ചു. ഓണ്‍ലൈന്‍ ഗെയിമിന് അടിപ്പെട്ടാണ് വിദ്യാര്‍ഥി ജീവനൊടുക്കിയതെന്ന പ്രചരണം ശരിയല്ലെന്നും കുട്ടിയുടെ മൊബൈല്‍ഫോണില്‍നിന്ന് അത്തരം തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പ് കമ്പംമെട്ട് പോത്തിന്‍കണ്ടത്തും മറ്റൊരു പ്ലസ്ടു വിദ്യാര്‍ഥി ജീവനൊടുക്കിയിരുന്നു. ബുധനാഴ്ച ജീവനൊടുക്കിയ വിദ്യാര്‍ഥിയുടെ സഹപാഠിയായിരുന്ന 17-കാരനെയാണ് കഴിഞ്ഞ വ്യാഴാഴ്ച വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. ഈ വിദ്യാര്‍ഥിയുടെ മരണത്തിന് കാരണവും ഓണ്‍ലൈന്‍ ഗെയിമുകളാണെന്ന പ്രചരണമുണ്ടായെങ്കിലും പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രാഥമിക പരിശോധനയില്‍ ഓണ്‍ലൈന്‍ ഗെയിമിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നായിരുന്നു പോലീസിന്റെ പ്രതികരണം. വിദ്യാര്‍ഥിയുടെ മൊബൈല്‍ഫോണും ലാപ്‌ടോപ്പും ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: plustwo students suicide in idukki
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..