പ്രവീൺ
തിരുവല്ല: വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പ്ലസ് ടു വിദ്യാര്‍ഥിനിയെ മുന്‍പ് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. തൃശ്ശൂര്‍ പുന്നയൂര്‍ക്കുളം അണ്ടത്തോട് തേന്‍പറമ്പില്‍ ടി.എന്‍.പ്രവീണ്‍ (19) ആണ് അറസ്റ്റിലായത്.
അച്ഛന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുവഴിയാണ് പെണ്‍കുട്ടിയുമായി പ്രവീണ്‍ സൗഹൃദത്തിലാകുന്നത്. ഇരുവര്‍ക്കും വിവാഹിതരാകണമെന്നകാര്യം പെണ്‍കുട്ടി വീട്ടില്‍ പറഞ്ഞെങ്കിലും എതിര്‍പ്പുകളുണ്ടായി. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ശാസ്ത്രീയപരിശോധനയിലാണ് പീഡനവിവരം അറിഞ്ഞതെന്ന് ഡിവൈ.എസ്.പി. പറഞ്ഞു. പോക്‌സോ കേസ് ചുമത്തിയ പ്രവീണിനെ റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: plustwo student suicide in thiruvalla her instagram friend arrested in rape case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..