സൽമാൻ ഫൈസി, ഫ്രാങ്കോ ഫ്രാൻസിസ്
കരിക്കോട്: പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവം പീഡനം മൂലമെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് മങ്ങാട് അറുനൂറ്റിമംഗലം സ്വദേശി സല്‍മാന്‍ ഫൈസി (21), പുത്തന്‍വിള കിഴക്കതില്‍ ഫ്രാങ്കോ ഫ്രാന്‍സിസ്(23) എന്നിവരെ കിളികൊല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകീട്ടാണ് പെണ്‍കുട്ടി വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തത്.
കിടപ്പുമുറിയില്‍ ഗുരുതരാവസ്ഥയില്‍ക്കണ്ട പെണ്‍കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെ മരിച്ചു. ആത്മഹത്യക്കുറിപ്പിലും മരണമൊഴിയിലും പെണ്‍കുട്ടി ഇരുവരുടെയും പേര് പരാമര്‍ശിച്ചിരുന്നു. ഇവരുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കിളികൊല്ലൂരില്‍നിന്ന് പിടികൂടുകയായിരുന്നു. പ്രതികള്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
കിളികൊല്ലൂര്‍ ഇന്‍സ്‌പെക്ടര്‍ കെ.വിനോദിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ എ.പി.അനീഷ്, വി.സ്വാതി, വി.സന്തോഷ്, അന്‍സാര്‍ ഖാന്‍, എ.എസ്.ഐ. സന്തോഷ്, സി.പി.ഒ.മാരായ സന്തോഷ്, സാജ്, അനീഷ്, ശിവകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: plustwo student suicide case two arrested by police
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..