പെണ്‍കുട്ടിയെപ്പോലെയെന്ന് പരിഹാസം; സഹപാഠിയെ കുത്തിക്കൊന്ന് പ്ലസ് ടു വിദ്യാര്‍ഥി


Representational Image

ചെന്നൈ: നിരന്തരം പരിഹസിച്ച സഹപാഠിയെ പ്ലസ് ടു വിദ്യാര്‍ഥി കുത്തിക്കൊന്നു. തമിഴ്‌നാട്ടിലെ കല്ലക്കുറിച്ചി ജില്ലയിലാണ് സംഭവം. കേസില്‍ പ്രതിയായ വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്ത് ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി.

കഴിഞ്ഞ ശനിയാഴ്ചയാണ് പ്ലസ് ടു വിദ്യാര്‍ഥി സഹപാഠിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ആണ്‍കുട്ടി പ്രതിയെ കളിയാക്കുന്നത് പതിവായിരുന്നു. പെണ്‍കുട്ടിയെപ്പോലെയാണെന്ന് പറഞ്ഞാണ് സഹപാഠി പ്രതിയെ പരിഹസരിച്ചിരുന്നത്. ഇതിനെ പലതവണ എതിര്‍ത്തിരുന്നെങ്കിലും സഹപാഠി പരിഹാസം തുടരുകയായിരുന്നു. ഇതോടെയാണ് സഹപാഠിയെ പാര്‍ട്ടിയ്‌ക്കെന്ന് പറഞ്ഞ് വിളിച്ചുവരുത്തി കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

സ്‌കൂളിന് സമീപത്തെ ഒരിടത്തേക്കാണ് സഹപാഠിയെ വിളിച്ചുവരുത്തിയത്. തുടര്‍ന്ന് അരിവാളും കത്തിയും ഉപയോഗിച്ച് കുത്തിക്കൊല്ലുകയായിരുന്നു.

Content Highlights: plus two student killed his classmate for saying girlish

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented