അച്ഛനെ ഇറക്കാൻ അമ്മ സ്റ്റേഷനിൽ; മകളെ ഏൽപ്പിച്ചത് പിതാവിന്റെ സുഹൃത്തുക്കളെ, നടുക്കുന്ന ക്രൂരത


പിതാവ് വീട്ടിൽ കഞ്ചാവ് വിൽപ്പനയടക്കം നടത്തിയിരുന്നു. സംഭവം നടക്കുന്ന ദിവസം ഇയാൾ കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് മലപ്പുറത്ത് അറസ്റ്റിലായിരുന്നു.

പ്രതീകാത്മക ചിത്രം | Photo: Mahesh Kumar A./ AP

തൃശ്ശൂർ: തൃശ്ശൂരിൽ പ്ലസ്ടു വിദ്യാർഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഞ്ചാവ് കേസിൽ പ്രതിയായ അച്ഛനെ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കാൻ വേണ്ടി അമ്മ മലപ്പുറത്ത് പോയപ്പോഴായിരുന്നു പിതാവിന്റെ സുഹൃത്തുക്കൾ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി എന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

തൃശ്ശൂർ പുന്നയൂർക്കുളത്താണ് സംഭവം. പിതാവിന്റെ സുഹൃത്തുക്കൾ ചേർന്നാണ് കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവർക്ക് വേണ്ടി പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. രണ്ടുമാസം മുമ്പായിരുന്നു സംഭവം. എന്നാൽ വീട്ടുകാരോട് വിവരം പറഞ്ഞിരുന്നെങ്കിലും ഇവർ പോലീസിൽ പരാതിപ്പെട്ടിരുന്നില്ലെന്നാണ് വിവരം. തുടർന്ന് സ്കൂളിൽ വെച്ച് നടത്തിയ കൗൺസിലിങ്ങിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പെൺകുട്ടി അധ്യാപകരോട് പറഞ്ഞത്.

കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് അച്ഛനെ മലപ്പുറത്തെ ഒരു പോലീസ് സ്റ്റേഷനിൽ അറസ്റ്റ് ചെയ്തിരുന്നു. അച്ഛനെ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കാൻ വേണ്ടി അമ്മ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ പിതാവിന്റെ സുഹൃത്തുക്കളോട് പെൺകുട്ടി ഒറ്റക്കാണെന്നും ഒന്ന് ശ്രദ്ധിക്കണമെന്നും വിളിച്ചു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ വീട്ടിലെത്തി പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയതെന്നാണ്‌ വിവരം. സംഭവം പെൺകുട്ടി അമ്മയോട് പറഞ്ഞിരുന്നെങ്കിലും എല്ലാം മറച്ചുവെക്കാനുള്ള ശ്രമമാണ് ഇവരുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

വടക്കേക്കാട് പോലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. രണ്ട് മാസം മുമ്പായിരുന്നു സംഭവം. പെൺകുട്ടി അമ്മയോടെ സംഭവം പറഞ്ഞിരുന്നെങ്കിലും ഇവർ പോലീസിൽ പരാതിപ്പെടാൻ തയ്യാറായിരുന്നില്ല. തുടർന്ന് സ്കൂളിൽ നടന്ന കൗണ്‍സിലിങ്ങിലാണ്‌ കുട്ടി കാര്യങ്ങൾ വെളിപ്പെടുത്തിയത്. അധ്യാപകർ ഉടൻ തന്നെ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. ഇവർ മുഖേന കുട്ടിയുടെ പരാതി പോലീസിൽ അറിയിച്ചു. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പിതാവിന്റെ സുഹൃത്തുക്കളായ മൂന്നു പേരെ കേസിൽ പ്രതി ചേർക്കുന്നത്. ഇതിൽ ഒരാളെയാണ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്.

കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട പരിചയവും സൗഹൃദവുമാണ് ഈ ക്രൂരതയിലേക്ക്‌ നയിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവം നടക്കുന്ന ദിവസം ഇയാൾ കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് മലപ്പുറത്ത് അറസ്റ്റിലായിരുന്നു.

നാല് ദിവസം മുമ്പായിരുന്നു പോലീസിൽ പരാതി ലഭിക്കുന്നത്. 13ാം തീയതിയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റുള്ളവർക്കായുള്ള തിരച്ചിൽ ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. ഗുരുവായൂർ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടത്തുന്നത്‌.

Content Highlights: Plus-Two student gang-raped in Thrissur, one arrested

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented