പുലര്‍ച്ചെ സൈക്കിളില്‍ വീട് വിട്ടിറങ്ങി; പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കാണാതായിട്ട് 10 ദിവസം, തിരച്ചില്‍


നവനീതകൃഷ്ണൻ

തൃശ്ശൂര്‍: പത്തുദിവസമായി ഒരു നാടും പോലീസിന്റെ വന്‍സേനയും തേടുകയാണ് നവനീത കൃഷ്ണനെ. തൃശ്ശൂര്‍ വെള്ളാനിക്കരയിലെ കാര്‍ഷിക സര്‍വകലാശാല ക്വാര്‍ട്ടേഴ്‌സില്‍നിന്ന് കഴിഞ്ഞ 20-നാണ് കാണാതായത്. അന്നുമുതല്‍ വെള്ളാനിക്കര കാമ്പസിലെ ജീവനക്കാര്‍ ഊഴമിട്ട് തിരച്ചിലിലാണ്. വാളയാറും കഴിഞ്ഞ് പൊള്ളാച്ചിയും വാല്‍പ്പാറയും വരെയെത്തി അവര്‍. പക്ഷേ കണ്ടെത്താനായില്ല.

പൂച്ചട്ടിയിലെ സ്വകാര്യസ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ നവനീതകൃഷ്ണന്‍ ക്വാര്‍ട്ടേഴ്‌സില്‍ മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്നു. സര്‍വകലാശാലയില്‍ ജീവനക്കാരിയാണ് അമ്മ. അച്ഛന്‍ പാലക്കാട്ടെ സ്‌കൂളില്‍ പ്രധാനാധ്യാപകനും. 20-ന് പുലര്‍ച്ചെ അഞ്ചരയ്ക്കാണ് നവനീതകൃഷ്ണന്‍ സൈക്കിളില്‍ വീട്ടില്‍നിന്ന് പുറപ്പെട്ടത്. മൂന്ന് ജോടി വസ്ത്രവും അല്പം പണവും എടുത്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

രാവിലെ 7.30-ന് പരാതി കിട്ടിയതോടെ പോലീസ് ജാഗരൂകരായി. പോലീസ് ജില്ലയിലും പുറത്തുമുള്ള സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി. ടോള്‍പ്ലാസകളിലെ സി.സി.ടി.വി. പരിശോധിച്ചു. പൊള്ളാച്ചിയില്‍ എത്തിയതായി വിവരം കിട്ടി. എട്ടുദിവസമായി പോലീസ് സംഘം ഇവിേടയും പരിസരങ്ങളിലും പരിശോധന നടത്തുന്നുണ്ട്.

കാര്‍ഷിക സര്‍വകലാശാലയിലെ ജീവനക്കാരെല്ലാം പല സംഘങ്ങളായി പലയിടങ്ങളിലുമെത്തി അന്വേഷണവും തിരച്ചിലും നടത്തുന്നുണ്ട്. പൊള്ളാച്ചിയിലേക്കുള്ള എല്ലാ വഴികളിലും പൊള്ളാച്ചിയിലെ ഉള്‍ഗ്രാമങ്ങളിലും ജീവനക്കാര്‍ പോയി തിരച്ചില്‍ നടത്തി.

പാലക്കാട് ജില്ലയിലെ വാല്‍ക്കുളമ്പിലൂടെ നവനീതകൃഷ്ണന്‍ സൈക്കിളില്‍ കടന്നുപോകുന്നതിന്റെ ദൃശ്യം ഒരു കച്ചവടസ്ഥാപനത്തിന്റെ നിരീക്ഷണ ക്യാമറയില്‍ കിട്ടിയിട്ടുണ്ട്. സര്‍വകലാശാലയിലെ ജീവനക്കാരുടെ ഒരു സംഘവും തൃശ്ശൂര്‍ പോലീസിന്റെ 20-ല്‍പ്പരം പേരും ഈ മേഖലയില്‍ തമ്പടിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വിവരങ്ങള്‍ കിട്ടുന്നവര്‍ക്ക് മണ്ണുത്തി പോലീസില്‍ അറിയിക്കാം-ഫോണ്‍:9497947268, 9497980548.

Content Highlights: plus one student went missing from thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented