മർദ്ദനമേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥി | photo: mathrubhumi news/screen grab
ഇടുക്കി: സ്‌കൂളില്‍ ഷര്‍ട്ട് ഇന്‍സേര്‍ട്ട് ചെയ്ത് എത്തിയതിന് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനം. ഇടുക്കി വാഴത്തോപ്പ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.
കഴിഞ്ഞ ദിവസമാണ് സ്‌കൂളിലെ നാല് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ജൂനിയര്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചത്. ഷര്‍ട്ട് ഇന്‍സേര്‍ട്ട് ചെയ്ത് എത്തിയതിന്‍റെ പേരിലാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ മർദിച്ചതെന്നാണ് പരാതി. നേരത്തെ വസ്ത്രം ധരിച്ചതുമായി ബന്ധപ്പെട്ട് സീനിയര്‍ വിദ്യാര്‍ഥികള്‍ ഇതേ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. അധ്യാപകര്‍ ചേര്‍ന്നാണ് കുട്ടികളെ പിടിച്ചുമാറ്റിയത്.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ പ്ലസ് വണ്‍ വിദ്യാര്‍ഥി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സംഭവത്തില്‍ നാല് പ്ലസ് ടു വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.
സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രിന്‍സിപ്പല്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി പോലീസ് മര്‍ദ്ദനമേറ്റ വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തി.
മര്‍ദ്ദനമേറ്റ വിദ്യാര്‍ഥി നിര്‍ധന കുടുംബാംഗമാണ്. റിസോട്ടില്‍ ജോലി ചെയ്താണ് പഠനചെലവ് അടക്കം കണ്ടെത്തുന്നത്.
Content Highlights: plus one student beaten by senior students in idukki
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..