അബുദാബിയില്‍ യുവാവിന്റെ മരണം: സംശയവുമായി വീട്ടുകാര്‍; നാട്ടിലെത്തിച്ച മൃതദേഹം വീണ്ടും പരിശോധിക്കും


ബി.എ. ഗ്രാഫിക് ഡിസൈന്‍ പാസായ മനു 2019 അവസാനമാണ് അബുദാബിയിലേക്ക് പോയത്. ഒരു കൊല്ലം മുമ്പ് അവധിക്ക് വന്നിരുന്നു

വി.എം. മനു

പിറവം: കഴിഞ്ഞ ദിവസം അബുദാബിയില്‍ അന്തരിച്ച പാലച്ചുവട്, തേക്കുംമൂട്ടില്‍പ്പടി വെട്ടുപാറയ്ക്കല്‍ വി.എം. മനു (26) വിന്റെ മൃതദേഹം പോലീസ് വീണ്ടും പരിശോധനയ്ക്ക് അയച്ചു. അബുദാബിയില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തിരുന്ന മനുവിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വെട്ടുപാറയ്ക്കല്‍ മണിയാചാരിയുടെയും കമലത്തിന്റെയും ഏക മകനായ മനു അവിവാഹിതനാണ്.

മനുവിനൊപ്പം അടുത്ത ബന്ധുവായ യുവാവും താമസിച്ചിരുന്നു. മൃതദേഹം അബുദാബിയില്‍ പരിശോധനകള്‍ക്ക് ശേഷമാണ് വെള്ളിയാഴ്ച നാട്ടിലെത്തിച്ചതെങ്കിലും വീട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് വീണ്ടും പരിശോധന നടത്താന്‍ തീരുമാനിച്ചതെന്ന് പിറവം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഡി.എസ്. ഇന്ദ്രരാജ് പറഞ്ഞു.



ബി.എ. ഗ്രാഫിക് ഡിസൈന്‍ പാസായ മനു 2019 അവസാനമാണ് അബുദാബിയിലേക്ക് പോയത്. ഒരു കൊല്ലം മുമ്പ് അവധിക്ക് വന്നിരുന്നു. കഴിഞ്ഞ 24 മുതല്‍ മനുവിനെ ഫോണില്‍ കിട്ടാതായെന്നും ഒപ്പം താമസിച്ചിരുന്ന ബന്ധുവിനെ വിളിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്നും പിറ്റേന്ന് അബുദാബിയിലെ സുഹൃത്തുക്കള്‍ വഴി അന്വേഷിച്ചപ്പോഴാണ് മനു മരിച്ച വിവരം അറിഞ്ഞതെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടു.

വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ വീട്ടിലെത്തിച്ച മൃതദേഹം വൈകീട്ട് കണ്ണീറ്റുമല ശ്മശാനത്തില്‍ സംസ്‌കരിക്കാനാണ് ആദ്യം നിശ്ചയിച്ചത്. മനുവിന് ആത്മഹത്യ ചെയ്യേണ്ട ഒരു സാഹചര്യവും ഇല്ലെന്നും തൂങ്ങിമരിച്ചതിന്റെ ഒരു ലക്ഷണവും മൃതദേഹത്തില്‍ കണ്ടില്ലെന്നും ബന്ധുക്കള്‍ അഭിപ്രായപ്പെട്ടു. മനുവിന് നാട്ടിലും അബുദാബിയിലും ധാരാളം സുഹൃത്തുക്കളുണ്ട്. മരണം ആത്മഹത്യയാണെന്ന് ആരും കരുതുന്നുമില്ല. മനു ആത്മഹത്യ ചെയ്തതാണെന്ന് വിശ്വസിക്കാന്‍ കഴിയാതിരുന്ന പിതാവാണ് അന്വേഷണം ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയത്. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ജെ.എം.പി. ആശുപത്രിയിലേക്ക് മാറ്റി. വിശദ പരിശോധനയ്ക്കായി മൃതദേഹം കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Content Highlights: piravom native death in abudhabi kerala police sent body for postmortem


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented