ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതായി ആറാം ക്ലാസുകാരി; പോക്‌സോ കേസില്‍ കായികാധ്യാപകന്‍ പിടിയില്‍


ജീസ് തോമസ്

തൊടുപുഴ: ആറാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കായികാധ്യാപകന്‍ പിടിയില്‍. കോതമംഗലം വാരപ്പെട്ടി ചൂണ്ടേക്കാട്ടില്‍ ജീസ് തോമസ്(48) ആണ് പിടിയിലായത്.

കഴിഞ്ഞ 9, 10 തീയതികളിലായി ക്ലാസ് മുറിയിലും പരിശീലന സ്ഥലങ്ങളിലുംവെച്ച് പല തവണ ഇയാള്‍ കുട്ടിയെ ലൈഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചിരുന്നു. ശരീരഭാഗങ്ങളില്‍ ജീസ് സ്പര്‍ശിക്കുന്നതായി വിദ്യാര്‍ഥിനി മാതാപിതാക്കളോട് പറഞ്ഞു. ഇവര്‍ ആദ്യം ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറിയിക്കുകയും പിന്നാലെ സ്‌കൂള്‍ അധികൃതര്‍ ജീസിനെതിരേ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. ശനിയാഴ്ച രാവിലെ തൊടുപുഴ പോലീസ് അറസ്റ്റുചെയ്തു.

അധ്യാപകനെതിരേ മറ്റു വിദ്യാര്‍ഥിനികളുടെയും മൊഴി ഉണ്ടെന്ന് പോലീസ് പറയുന്നു. പ്രതിക്കെതിരേ പോക്‌സോ നിയമ പ്രകാരവും ഐ.പി.സി. 354 വകുപ്പ് പ്രകാരവുമാണ് കേസ്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.

Content Highlights: physical education teacher arrested in pocso case thodupuzha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented