വിവാഹാഭ്യർഥന നിരസിച്ചു; വിദ്യാർഥി സ്വയം തീകൊളുത്തി വിദ്യാർഥിനിയെ കെട്ടിപ്പിടിച്ചു


പ്രതീകാത്മക ചിത്രം | Photo: PTI

മുംബൈ: വിവാഹാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് ഗവേഷണവിദ്യാർഥി സ്വയം തീകൊളുത്തിയശേഷം സഹപാഠിയായ വിദ്യാർഥിനിയെ കെട്ടിപ്പിടിച്ചു. ഔറംഗാബാദിലെ ഹനുമാൻ തേക്ഡിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ജന്തുശാസ്ത്ര ഗവേഷണ വിദ്യാർഥിയായ ഗജാനൻ മുണ്ടെയാണ് (30) തീകൊളുത്തിയശേഷം സഹപാഠിയായ പൂജാ സാൽവേയെ (28) കെട്ടിപ്പിടിച്ചത്. ഇരുവരും പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഹനുമാൻ തേക്ഡിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഒരു പ്രൊഫസറുടെ കാബിനുള്ളിലായിരുന്നു സംഭവം. 90 ശതമാനത്തോളം പൊള്ളലേറ്റ ഗജാനൻ മുണ്ടെയുടെ നില ഗുരുതരമാണ്.



പൂജ സാൽവേക്ക് അമ്പത് ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. പർഭണി സ്വദേശിയാണ് മുണ്ടെ. ഒരു പ്രൊഫസറെ കാണാനാണ് വിദ്യാർഥിനി ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയത്. വിദ്യാർഥിനിയെ പിന്തുടർന്നെത്തിയ മുണ്ടെ പ്രൊഫസറുടെ കാബിനിൽ വിദ്യാർഥിനി കയറിയപ്പോൾ കൂടെയെത്തി. കന്നാസിൽ കരുതിയ പെട്രോൾ ഒഴിച്ച് സ്വയം തീകൊളുത്തി. എന്തുകൊണ്ട് തന്നെ വിവാഹം ചെയ്യുന്നില്ലെന്ന് ചോദിച്ച് മുണ്ടെ വിദ്യാർഥിനിയെ കെട്ടിപ്പിടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

Content Highlights: PhD student sets himself on fire, hugs woman for rejecting marriage proposal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented