'എങ്ങനെ എളുപ്പത്തില്‍ ബോംബുണ്ടാക്കാം, മിഷന്‍ 2047'; PFI റെയ്ഡില്‍ പിടിച്ചത് നിര്‍ണായക രേഖകള്‍


പോപ്പുലര്‍ ഫ്രണ്ടിന് രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ സാന്നിധ്യമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. ഇവിടങ്ങളിലായി 1300-ലേറെ ക്രിമിനല്‍ കേസുകളാണ് സംഘടനയ്‌ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

File Photo | PTI

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ സുപ്രധാനമായ പലതെളിവുകളും കണ്ടെടുത്തതായി അന്വേഷണ ഏജന്‍സികള്‍. കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ വിവിധയിടങ്ങളില്‍നിന്നായി പിടിച്ചെടുത്ത രേഖകളുടെ വിശദാംശങ്ങളാണ് അന്വേഷണ ഏജന്‍സികള്‍ പങ്കുവെച്ചത്.

ബോംബ് നിര്‍മാണം വിശദീകരിക്കുന്ന ബുക്ക്‌ലെറ്റുകള്‍, ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാനുള്ള 'മിഷന്‍ 2047' പദ്ധതിയെക്കുറിച്ചുള്ള സി.ഡി.കള്‍, ലഘുലേഖകള്‍ തുടങ്ങിയവയാണ് റെയ്ഡില്‍ പിടിച്ചെടുത്തത്. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവായ മുഹമ്മദ് നദീമില്‍നിന്നാണ് സ്‌ഫോടക വസ്തു നിര്‍മിക്കുന്നത് വിശദീകരിക്കുന്ന ബുക്ക്‌ലെറ്റുകള്‍ കണ്ടെടുത്തത്. എളുപ്പത്തില്‍ ലഭ്യമായ വസ്തുക്കളില്‍നിന്ന് എങ്ങനെയാണ് സ്‌ഫോടക വസ്തു നിര്‍മിക്കേണ്ടതായിരുന്നു ഈ ബുക്ക്‌ലെറ്റുകളില്‍ വിശദീകരിച്ചിരുന്നത്.ഖാദ്രയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവായ അഹമ്മദ് ബേഗ് നദ്വിയില്‍നിന്നും സമാനമായ മറ്റൊരു ബുക്ക്‌ലെറ്റും പിടിച്ചെടുത്തിരുന്നു. സ്‌ഫോടക വസ്തു നിര്‍മിക്കാനുള്ള ഹ്രസ്വകാല കോഴ്‌സ് എന്ന തലക്കെട്ടിലാണ് ഈ ബുക്ക്‌ലെറ്റിലെ കാര്യങ്ങള്‍ വിശദീകരിച്ചിരുന്നത്.

മഹാരാഷ്ട്രയിലെ പോപ്പുലര്‍ ഫ്രണ്ട് വൈസ് പ്രസിഡന്റില്‍നിന്നാണ് സി.ഡി.കളും മറ്റുലഘുലേഖകളും കണ്ടെടുത്തത്. മിഷന്‍ 2047 പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്ന സി.ഡി.കളാണ് പിടിച്ചെടുത്തത്. ഇതിനുപുറമേ ഭീകരസംഘടനയായ ഐ.എസുമായി ബന്ധപ്പെട്ട വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവുകളും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍നിന്ന് പിടിച്ചെടുത്തതായും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.

പോപ്പുലര്‍ ഫ്രണ്ടിന് രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ സാന്നിധ്യമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. ഇവിടങ്ങളിലായി 1300-ലേറെ ക്രിമിനല്‍ കേസുകളാണ് സംഘടനയ്‌ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പോലീസും എന്‍.ഐ.എയും അടക്കം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണമാണിത്.

28-ന് രാവിലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള എട്ട് സംഘടനകള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയത്. ഇതിനുപിന്നാലെയാണ് കഴിഞ്ഞദിവസങ്ങളില്‍നടന്ന റെയ്ഡിന്റെ വിശദാംശങ്ങളും പുറത്തുവന്നത്. രാജ്യവ്യാപകമായി എന്‍.ഐ.എ.യും ഇ.ഡി.യും നടത്തിയ റെയ്ഡില്‍ ഇതുവരെ ഇരുന്നൂറോളം പേരെ അറസ്റ്റ്‌ ചെയ്തിരുന്നു.


Content Highlights: pfi raid across india investigation agencies shared details of seized documents


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented