മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം
കോഴിക്കോട്: കൊടുവള്ളി നെടുമലയില്‍ ബൈക്കുകളില്‍നിന്ന് പെട്രോള്‍ മോഷണം പോയെന്ന് പരാതി. നെടുമല കരൂഞ്ഞിയിലാണ് ഒമ്പതോളം ബൈക്കുകളില്‍നിന്ന് മോഷ്ടാക്കള്‍ പെട്രോള്‍ കവര്‍ന്നത്. ഒരുവീട്ടില്‍നിന്ന് പെട്രോള്‍ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് പ്രദേശത്തെ വീടുകളില്‍നിര്‍ത്തിയിട്ടിരുന്ന ഒമ്പത് ബൈക്കുകളില്‍നിന്ന് പെട്രോള്‍ മോഷണം പോയത്. പലരും രാവിലെ ബൈക്കുകള്‍ സ്റ്റാര്‍ട്ട് ചെയ്ത് ജോലിക്കായി തിരിച്ചപ്പോഴാണ് വണ്ടികളില്‍ പെട്രോള്‍ ഇല്ലെന്ന് മനസിലായത്. തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റു ചില ബൈക്കുകളില്‍നിന്നും ഇന്ധനം മോഷ്ടിച്ചതായി കണ്ടെത്തുകയായിരുന്നു.
രണ്ടുപേര്‍ പതുങ്ങിയെത്തുന്നതും വീടും പരിസരവും നിരീക്ഷിച്ചശേഷം പെട്രോള്‍ മോഷ്ടിക്കുന്നതും ഒരു വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. രാത്രി വീട്ടുപരിസരത്ത് ആള്‍പെരുമാറ്റമുണ്ടായെന്ന സംശയത്തില്‍ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ലഭിച്ചത്.
Also Read
കഴിഞ്ഞ രണ്ടുമാസമായി പ്രദേശത്ത് പെട്രോള്‍ മോഷണം വ്യാപകമാണെന്ന് മുനിസിപ്പല്‍ കൗണ്‍സിലറായ ബാലന്‍ പറഞ്ഞു. അടുത്തിടെ ഒരു സ്‌കൂട്ടറും മോഷണംപോയിരുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളടക്കം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കൗണ്‍സിലര്‍ പറഞ്ഞു.
Content Highlights: petrol theft in koduvally kozhikode
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..