
Screengrab: Mathrubhumi News
പാലക്കാട്: ശ്രീനിവാസന് വധക്കേസ് പ്രതി കാവില്‍പ്പാട് സ്വദേശി ഫിറോസിന്റെ വീടിന് നേരേ ആക്രമണം. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ബൈക്കിലെത്തിയ സംഘമാണ് വീടിന് നേരേ പെട്രോള്‍ ബോംബെറിഞ്ഞത്. എന്നാല്‍ പെട്രോള്‍ നിറച്ച കുപ്പികളില്‍ തീ പിടിക്കാത്തതിനാല്‍ അപകടമുണ്ടായില്ലെന്ന് ഹേമാംബിക നഗര്‍ പോലീസ് പറഞ്ഞു. ഫിറോസിന്റെ ഭാര്യയും മാതാപിതാക്കളുമാണ് വീട്ടില്‍ താമസിക്കുന്നത്. സംഭവത്തെത്തുടര്‍ന്ന് വീടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.
അതേസമയം, ശ്രീനിവാസന് വധക്കേസില്‍ മൂന്ന് പ്രതികള്‍ കൂടി കഴിഞ്ഞദിവസം അറസ്റ്റിലായി. മുണ്ടൂര്‍ പൂതനൂര്‍ പള്ളിപ്പറമ്പ് നിഷാദ് മന്‍സിലില്‍ നിഷാദ് (38), ശംഖുവാരത്തോട് സ്വദേശികളായ അക്ബര്‍ (25), അബ്ബാസ് (32) എന്നിവരാണ് അറസ്റ്റിലായത്. മൂവരും എസ്.ഡി.പി.ഐ. പ്രവര്‍ത്തകരും ശ്രീനിവാസന് വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ പങ്കാളികളുമാണെന്ന് പോലീസ് പറഞ്ഞു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 16 ആയി.
റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുട്യൂബ് ചാനലിലെ പ്രവര്‍ത്തകനാണ് നിഷാദ്. ശ്രീനിവാസന് വധത്തിനുമുമ്പും ശേഷവും കൃത്യത്തില്‍ പങ്കെടുത്തവര്‍ക്ക് സഹായംചെയ്ത ആളാണ് നിഷാദെന്ന് പോലീസ് പറഞ്ഞു. മുമ്പ് അറസ്റ്റിലായ അബ്ദുള്‍ ഖാദര്‍ (ഇക്ബാല്‍-34) അടക്കം രണ്ടുപേരെ സ്വന്തം വീടിനുസമീപത്തെ മറ്റൊരുവീട്ടില്‍ ഒളിവില്‍ താമസിപ്പിക്കുകയും ഒരാളെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തതിനാണ് ഇയാള്‍ അറസ്റ്റിലായത്.
ഒളിവില്‍ താമസിച്ച വീട്ടില്‍നിന്ന് ഇക്ബാലിന്റെ വസ്ത്രവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ അക്ബര്‍ മുമ്പ് നോര്‍ത്ത് പോലീസ് സ്റ്റേഷന് പരിധിയില്‍ വധശ്രമക്കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണെന്നും പോലീസ് വ്യക്തമാക്കി.
കേസില്‍ മുപ്പതോളം പ്രതികളുണ്ടാവുമെന്നാണ് സൂചന. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നും പോലീസ് പറഞ്ഞു. മുഖ്യ ആസൂത്രകനായ പട്ടാമ്പി സ്വദേശിയും കൃത്യത്തില്‍ പങ്കെടുത്ത മൂന്നുപേരും അടക്കമുള്ള പകുതിയോളംപേര്‍ ഇപ്പോഴും ഒളിവിലാണ്.
എലപ്പുള്ളിയില്‍ പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ പ്രാദേശിക ഭാരവാഹിയായ സുബൈര്‍ ഏപ്രില്‍ 15-ന് വെട്ടേറ്റുമരിച്ചതിന് പ്രതികാരമായി ഏപ്രില്‍ 16-നാണ് മേലാമുറിയിലെ കടയില്‍ ഇരുചക്രവാഹനങ്ങളിലെത്തിയ സംഘം ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പോലീസ് കേസ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..