ഗവേഷകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രജിസ്ട്രാറെ ബന്ധുക്കളെത്തി പെരുമാറി; പിന്നാലെ സസ്‌പെന്‍ഷനും


പ്രൊഫ. ഗോപി

സേലം: ഗവേഷണവിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ പെരിയാര്‍ യൂണിവേഴ്സിറ്റിയിലെ രജിസ്ട്രാറുടെ ചുമതലവഹിക്കുന്ന ഡി. ഗോപിയെ (48) സസ്പെന്‍ഡ് ചെയ്തു. തിരുവണ്ണാമല വന്ദവാസി സ്വദേശിയായ ഗോപി കെമിസ്ട്രി പ്രൊഫസറായിരുന്നു.

സേലം സിദ്ധര്‍കോവില്‍ സ്വദേശിയായ വിദ്യാര്‍ഥിനി ഗവേഷണംസംബന്ധിച്ച് സംശയങ്ങള്‍ തീര്‍ക്കുന്നതിനായി 24-ന് ഇയാളുടെ കാമ്പസിലുള്ള വസതിയില്‍ ചെന്നിരുന്നു. പ്രൊഫസര്‍ തന്നോട് മോശമായി പെരുമാറിയതായി വിദ്യാര്‍ഥിനി പറഞ്ഞതിനെത്തുടര്‍ന്ന് ബന്ധുക്കളെത്തി ഗോപിയെ മര്‍ദിച്ചിരുന്നു. പരാതിയില്‍ ഗോപിയെ അറസ്റ്റ് ചെയ്തിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഗോപി തെറ്റുചെയ്തതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സസ്‌പെന്‍ഷനെന്ന് വൈസ് ചാന്‍സലര്‍ ജഗന്നാഥന്‍ അറിയിച്ചു.

Content Highlights: periyar university registrar suspended in sexual harassment case

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dr mk muneer

1 min

ലിംഗസമത്വമെങ്കില്‍ ആണ്‍കുട്ടിയുമായി പുരുഷന്‍ ബന്ധപ്പെട്ടാല്‍ പോക്‌സോ എടുക്കുന്നതെന്തിന്- M.K. മുനീർ

Aug 18, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


11:39

ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹം; കേരളത്തിന് പുറത്തെ ഓപ്പറേഷന്‍ | ദേവസ്യ സ്പീക്കിങ്

Aug 4, 2022

Most Commented