പ്രവാസിയുടെ കൊലപാതകം: മുഖ്യപ്രതി ഒളിവില്‍കഴിഞ്ഞത് ശൗചാലയത്തില്‍, ഭക്ഷണമെത്തിച്ചത് പോക്‌സോ കേസ് പ്രതി


മരയ്ക്കാറുമായി ചൂരക്കാവിൽ പോലീസ് തെളിവെടുപ്പ് നടത്തുന്നു. ഇൻസെറ്റിൽ അറസ്റ്റിലായ നബീൽ, മരയ്ക്കാർ, അജ്മൽ

പെരിന്തല്‍മണ്ണ: പ്രവാസിയായ അഗളി വാക്യത്തൊടി അബ്ദുള്‍ജലീലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍കൂടി അറസ്റ്റില്‍.കേസിലെ മുഖ്യപ്രതി ആക്കപ്പറമ്പ് സ്വദേശി യഹിയയെ രക്ഷപ്പെടാനും ഒളിവില്‍ താമസിക്കാനും സഹായിച്ചതിനാണ് ബന്ധുവും സുഹൃത്തുമടക്കമുള്ളവരെ അറസ്റ്റുചെയ്തത്. യഹിയയുടെ ബന്ധു കരുവാരക്കുണ്ട് കുട്ടത്തി സ്വദേശി പുത്തന്‍പീടികയില്‍ നബീല്‍ (34), പാണ്ടിക്കാട് വളരാട് പാലപ്ര മരയ്ക്കാര്‍ (40), അങ്ങാടിപ്പുറം പിലാക്കല്‍ അജ്മല്‍ (റോഷന്‍-23) എന്നിവരെയാണ് ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.

മുഖ്യപ്രതിക്ക് സംഭവത്തിനുശേഷം പുതിയ സിംകാര്‍ഡും മൊബൈല്‍ഫോണും എടുത്തുകൊടുത്തത് നബീലാണെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ ഭാര്യാസഹോദരന്‍ അജ്മലാണ് സിംകാര്‍ഡ് സ്വന്തംപേരില്‍ എടുത്തത്. പാണ്ടിക്കാട് വളരാട് ചൂരക്കാവില്‍ ആളൊഴിഞ്ഞ പ്രദേശത്തെ പണിതീരാത്ത വീട്ടില്‍ യഹിയയ്ക്ക് ഒളിത്താവളമൊരുക്കിയതിനാണ് മരയ്ക്കാറിനെ അറസ്റ്റുചെയ്തത്. വീടിന്റെ ശൗചാലയത്തില്‍ കഴിഞ്ഞിരുന്ന യഹിയയ്ക്ക് ഭക്ഷണമുള്‍പ്പെടെ എത്തിച്ചുനല്‍കി. എന്നാല്‍ രഹസ്യവിവരത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രി പോലീസ് ചൂരക്കാവിലെത്തും മുന്‍പേ യഹിയ രക്ഷപ്പെട്ടു.

മരയ്ക്കാര്‍ പാണ്ടിക്കാട് സ്റ്റേഷനിലെ പോക്സോ കേസില്‍ പ്രതിയായി ജയിലിലായശേഷം ജാമ്യത്തിലിറങ്ങിയ ആളാണെന്ന് പോലീസ് പറഞ്ഞു.ഡിവൈ.എസ്.പി.യുടെയും മേലാറ്റൂര്‍ ഇന്‍സ്പെക്ടര്‍ എസ്. ഷാരോണിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘം പ്രതികളുമായി തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. കേസില്‍ ആകെ എട്ടുപേര്‍ അറസ്റ്റിലായി. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മൂന്നുപേരടക്കം അഞ്ചുപേരെ കഴിഞ്ഞദിവസം റിമാന്‍ഡ്‌ചെയ്തിരുന്നു. കൂടുതല്‍ തെളിവെടുപ്പിനായി ഇവരെ തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഡിവൈ.എസ്.പി. അറിയിച്ചു.

15-ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ അഗളി സ്വദേശി അബ്ദുള്‍ജലീലിനെ (42) സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ജലീല്‍ പിന്നീട് ആശുപത്രിയില്‍ മരിക്കുകയുമായിരുന്നു.

Content Highlights: perinthalmanna abdul jaleel murder case

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


rahul-riyas

3 min

'നിങ്ങളുടെ ഓഫീസ് അക്രമിച്ചപ്പോള്‍ ഞങ്ങള്‍ അപലപിച്ചില്ലേ, തിരിച്ചുണ്ടായില്ലല്ലോ'; രാഹുലിനോട് റിയാസ്

Jul 2, 2022

Most Commented