അറസ്റ്റിലായ അഖിൽ, ഖാലിദ്
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍നിന്ന് ചെക്ക് ബുക്ക് കവര്‍ന്ന് ട്രഷറിയില്‍നിന്ന് പെന്‍ഷന്‍തുക പിന്‍വലിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കയ്യൂര്‍ സ്വദേശി എം. അഖില്‍ (34), കണ്ണൂര്‍ സിറ്റി സ്വദേശി ഖാലിദ് (37) എന്നിവരെയാണ് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘം അറസ്റ്റ് ചെയ്തത്.
ഇരിക്കൂര്‍ പട്ടുവം സ്വദേശി റംഷാദിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഫെബ്രുവരി 17-ന് എറണാകുളത്ത് ഇന്റര്‍വ്യൂവിന് പോകാനെത്തിയ റംഷാദിന്റെ വാഹനത്തില്‍നിന്നാണ് മൂന്നുപേര്‍ ചേര്‍ന്ന് ചെക്ക് ബുക്ക് കവര്‍ന്നത്. ജീപ്പിന്റെ പിന്നിലെ സിബ്ബ് തുറന്ന് അകത്ത് കടന്നാണ് പ്രതികള്‍ കവര്‍ന്നത്.
റംഷാദിന്റെ പിതാവ് റിട്ട. അധ്യാപകനായിരുന്നു. ഇദ്ദേഹം മരിച്ചതിനെ തുടര്‍ന്ന് മാതാവിന്റെ പേരിലുള്ള ഫാമിലി പെന്‍ഷനാണ് മൂവരും ചേര്‍ന്ന് തട്ടിയെടുത്തത്. മാതാവിന് വാര്‍ധക്യസഹജമായ അസുഖമുള്ളതിനാല്‍ പണം മാറ്റിയെടുക്കാന്‍ ചെക്ക് റംഷാദിന് നല്‍കിയതായിരുന്നു. ഇന്റര്‍വ്യൂ കഴിഞ്ഞെത്തിയ റംഷാദ് ജീപ്പില്‍ ചെക്ക് ബുക്ക് കണ്ടില്ല. നഷ്ടപ്പെട്ടെന്ന് അപേക്ഷനല്‍കി ട്രഷറിയില്‍നിന്ന് വേറെ ചെക്ക് ബുക്ക് വാങ്ങി. മട്ടന്നൂര്‍ ട്രഷറിയില്‍ പണം പിന്‍വലിക്കാന്‍ പോയപ്പോഴാണ് പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 19-ന് പയ്യന്നൂര്‍ ട്രഷറിയില്‍നിന്ന് ഈ അക്കൗണ്ടില്‍നിന്ന് 19,000 രൂപ പിന്‍വലിച്ചതായി കണ്ടെത്തി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ സി.സി.ടി.വി. പരിശോധിച്ചപ്പോഴാണ് മൂന്നുപേര്‍ വാഹനത്തില്‍നിന്ന് ചെക്ക് ബുക്ക് മോഷ്ടിക്കുന്നതായി കണ്ടെത്തിയത്. അറസ്റ്റിലായ ഇരുവരും വിവിധ കേസുകളില്‍ പ്രതികളാണ്. ഒരു പ്രതിയെ കിട്ടാനുണ്ട്. അറസ്റ്റിലായ ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു.
Content Highlights: pension money withdrawn after looting cheques two arrested in kannur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..