യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍


ആത്മഹത്യചെയ്യുന്നതിന് മുന്‍പ് സഹോദരിക്കയച്ച സന്ദേശവും സൂര്യയുടെ മൊബൈല്‍ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി.

സൂര്യ, അറസ്റ്റിലായ രാകേഷ്, ഇന്ദിര

പയ്യന്നൂര്‍: കരിവെള്ളൂര്‍ കൂക്കാനത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റിലായി. കരിവെള്ളൂര്‍ കൂക്കാനത്തെ മെഡിക്കല്‍ റപ്രസന്റേറ്റീവായ തൈവളപ്പില്‍ രാകേഷ് (34), അമ്മ ഇന്ദിര (64) എന്നിവരെയാണ് ആത്മഹത്യാപ്രേരണക്കുറ്റത്തിന് പയ്യന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഓലയമ്പാടി പെരുവാമ്പയിലെ വ്യാപാരി യു. രാമചന്ദ്രന്റെയും സുഗതയുടെയും മകള്‍ കെ.പി. സൂര്യയെ (24) ഈ മാസം മൂന്നിന് ഉച്ചയോടെ ഭര്‍തൃഗൃഹത്തിലെ ഏണിപ്പടിക്ക് സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സൂര്യയുടെ ആത്മഹത്യക്ക് പിന്നില്‍ മാനസികവും ശാരീരികവുമായ പീഡനമാണെന്ന് കാണിച്ച് സൂര്യയുടെ ഇളയച്ഛന്‍ ബാലകൃഷ്ണന്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ നടത്തിയ അന്വേഷണത്തില്‍ സൂര്യ ആത്മഹത്യചെയ്യുന്നതിന് മുന്‍പ് സഹോദരിക്കയച്ച സന്ദേശവും സൂര്യയുടെ മൊബൈല്‍ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്ന് ഡിവൈ.എസ്.പി. നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് രാകേഷിനെയും അമ്മ ഇന്ദിരയെയും അറസ്റ്റുചെയ്തത്.

രാകേഷും സൂര്യയും തമ്മിലുള്ള വിവാഹം 2021 ജനുവരിയിലായിരുന്നു. ഒന്‍പതുമാസം പ്രായമുള്ള കുട്ടിയുണ്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: payyannur surya suicide husband and mother in law arrested


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented