കടയിൽകയറി യുവതിയുടെ മുഖത്ത് സ്‌പ്രേയടിച്ച് കവർച്ച; ആഭരണങ്ങളും പണവും മോഷ്ടിച്ചു


മുഖത്ത് സ്‌പ്രേയടിച്ച് കവർച്ചനടത്തിയ മോഷ്ടാവിന്റെ ദൃശ്യം നിരീക്ഷണ ക്യാമറയിൽ (പോലീസ്‌ പുറത്തുവിട്ടത്‌)

പയ്യന്നൂർ: പട്ടാപ്പകൽ മുഖത്ത് സ്‌പ്രേയടിച്ച് യുവതിയുടെ ആഭരണങ്ങളും പണവും കവർന്നു. കുഞ്ഞിമംഗലം തലായിമുക്കിൽ വസ്ത്രവ്യാപാരം നടത്തുന്ന മുട്ടം വെങ്ങര സ്വദേശിനി വി.കെ.സൗമ്യയുടെ സ്ഥാപനത്തിൽ കയറിയ മോഷ്ടാവാണ് മുഖത്ത് സ്‌പ്രെ അടിച്ച് കവർച്ചനടത്തി രക്ഷപ്പെട്ടത്.

തിങ്കളാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. തലായിമുക്ക് -ഏഴിലോട് റോഡിൽ പ്രവർത്തിക്കുന്ന സഞ്ജന ഗാർമെന്റ്‌സിലാണ് സൈക്കിളിലെത്തിയ ആൾ കവർച്ചനടത്തിയത്. സംഭവസമയത്ത് കടയിൽ സൗമ്യ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സൗമ്യയുടെ രണ്ടേകാൽ പവന്റെ മാലയും കൈയിലുണ്ടായിരുന്ന വളയും പഴ്‌സിലുണ്ടായിരുന്ന 1500 രൂപയുമാണ് കവർന്നത്.

യുവതിയുടെ മുഖത്ത് സ്‌പ്രേ അടിച്ച് ദേഹാസ്വാസ്ഥ്യമുണ്ടാക്കിയായിരുന്നു കവർച്ചനടത്തിയത്. അതേസമയം സ്വർണമാണെന്ന് കരുതി മോഷ്ടാവ് കൊണ്ടുപോയത് തിരൂർ പൊന്നിന്റെ വളയാണ്. വിവരമറിഞ്ഞ് പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. സൈക്കിളിലെത്തിയ മോഷ്ടാവിന്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

Content Highlights: payyannur robbery


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented