30 ലക്ഷം കിട്ടിയതോടെ കുട്ടിയെവിട്ടു, വിടാതെ പിന്തുടർന്ന് പോലീസ്; 24 മണിക്കൂറിനുള്ളിൽ പ്രതികളെ പൊക്കി


കുട്ടിയെ വിട്ടു കൊടുത്തതോടെ അന്വേഷണ സംഘം ഓപ്പറേഷൻ ആരംഭിച്ചു. വിവിധ ചെക്ക് പോസ്റ്റുകളും റോഡുകളും അടച്ച് ചെക്കിങ് നടത്തി. ലുക്സർ ഗ്രാമത്തിൽ വെച്ച് പ്രതികളെ വലയിലാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Photo: ANI

നോയിഡ: പതിനൊന്നുകാരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമാവശ്യപ്പെട്ടവരെ പോലീസ് അതിസാഹസികമായി പിടികൂടി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ഒരാൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുകയും ചെയ്തു. തട്ടിക്കൊണ്ടു പോയവരുമായുള്ള ഏറ്റുമുട്ടലിൽ ഒരു പോലീസുകാരന് വെടിയേറ്റു.

ശനിയാഴ്ചയായിരുന്നു സംഭവം. പതിനൊന്നുകാരനായ കുട്ടിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യമായി 30 ലക്ഷം രൂപ രക്ഷിതാക്കളോട് ആവശ്യപ്പെടുകയായിരുന്നു. കുട്ടിയുടെ കുടുംബം ഇക്കോടെക് 1 പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണവുമാരംഭിച്ചു. പ്രതികളുടെ ലൊക്കേഷൻ മനസ്സിലാക്കിയ പോലീസ് അടുത്ത നീക്കങ്ങളാരംഭിച്ചു. ഇവർ ആവശ്യപ്പെട്ടത് പ്രകാരം 30 ലക്ഷം രൂപ നൽകാം എന്ന് ബന്ധുക്കൾ സമ്മതിച്ചു. പ്രതികൾ ആവശ്യപ്പെട്ടത് പ്രകാരം തിങ്കളാഴ്ച രാവിലെ ആറ് മണിക്ക് പറഞ്ഞ സ്ഥലത്ത് പണവുമായി കുട്ടിയുടെ പിതാവ് എത്തി. ഈ സമയത്ത് അന്വേഷണ സംഘം പ്രതികൾ അറിയാതെ പിതാവിനെ പിന്തുടരുന്നുണ്ടായിരുന്നു. സ്ഥലത്തെത്തിയ പിതാവിനോട് പണമടങ്ങിയ ബാഗ് താഴെ വെക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് പണം ബാഗിൽ ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം പ്രതികൾ പണമടങ്ങിയ ബാഗുമായി കുട്ടിയേയും കൊണ്ട് മറ്റൊരു ലൊക്കേഷനിലേക്ക് പോയി. ഏഴ് മണിയോടുകൂടി കുട്ടിയെ വിട്ടു കൊടുക്കുകയായിരുന്നു.



കുട്ടിയെ വിട്ടു കൊടുത്തതോടെ അന്വേഷണ സംഘം ഓപ്പറേഷൻ ആരംഭിച്ചു. വിവിധ ചെക്ക് പോസ്റ്റുകളും റോഡുകളും അടച്ച് ചെക്കിങ് നടത്തി. ലുക്സർ ഗ്രാമത്തിൽ വെച്ച് പ്രതികളെ വലയിലാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിടിയിലാകും എന്ന് ഉറപ്പായതോടെ പ്രതികളായ വിശാൽ, റിഷഭ് എന്നിവർ പോലീസിനു നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് ഡിസിപി അഭിഷേക് വർമ്മ പറഞ്ഞു. പ്രതിരോധമെന്നോണം ഇവരുടെ കാലിൽ പോലീസ് വെടിവെക്കുകയായിരുന്നു. പ്രതികളെ കസ്റ്റഡിയിൽ എടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു.

പ്രതികളിൽ മൂന്നാമൻ ശിവം ചുഹാദ്പുരിൽ വെച്ച് പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. പോലീസിന് നേരെ വെടിയുതിർത്തതിന് പിന്നാലെ പോലീസ് ശിവത്തിന് നേർക്ക് വെടിവെച്ചു. രണ്ട് ബുള്ളറ്റുകൾ ഇയാളുടെ ശരീരത്തിൽ തുളച്ചു കയറി. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പോലീസ് പറഞ്ഞു.

ഇയാളുടെ പക്കൽ നിന്ന് 29 ലക്ഷം രൂപയും ഒരു മോട്ടോർ സൈക്കിളും പിടികൂടി. ശിവത്തിനെതിരെ നേരത്തേയും ക്രിമിനൽ കേസ് ഉണ്ടെന്ന് വർമ്മ പറഞ്ഞു.

പ്രതികളിൽ ഒരാളെ കൂടി ഇനി കിട്ടാനുണ്ട്. വിശാൽ പാൽ എന്നയാൾക്ക് വേണ്ടി ശക്തമായ അന്വേഷണം നടക്കുന്നുണ്ടെന്നും ഉടൻ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടിയ പോലീസുകാർക്ക് പാരിതോഷികമായി 50,000 രൂപ നൽകുമെന്ന് പോലീസ് കമ്മീഷണർ അലോക് സിങ് പ്രഖ്യാപിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

Content Highlights: Pay 30 Lakhs, Kidnappers Told UP Family. How Cops Rescued 11-Year-Old


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented