സിറിഞ്ച് കുത്തിക്കയറ്റിയ കുപ്പികള്‍; ബൂട്ടിട്ട് ചവിട്ടി, പട്ടിക്ക് തീറ്റ കൊടുക്കാത്തതിന് അരുംകൊല


പ്രതി ഹക്കീമിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ

കൊപ്പം: കൊപ്പം മണ്ണേങ്ങോട്ട് യുവാവിനെ അടിച്ചുകൊന്ന കേസില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കില്ലെന്ന് ആവര്‍ത്തിച്ച് പ്രതി ഹക്കീം. കോടതിയില്‍നിന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കുന്നതിനിടെയായിരുന്നു പ്രതിയുടെ മൊഴി. താന്‍ ഒറ്റയ്ക്കാണ് ഹര്‍ഷാദിനെ മര്‍ദിച്ചതെന്നാണ് ഹക്കീം പറയുന്നത്. പട്ടിക്ക് തീറ്റകൊടുക്കാതിരുന്നതും ജോലിയില്‍ ഉത്സാഹം കാണിക്കാത്തതുമാണ് മര്‍ദിക്കാന്‍ കാരണമെന്നും ഹക്കീം പോലീസിനോട് വെളിപ്പെടുത്തി.

കൊപ്പം അത്താണിയിലെ വാടകവീട്ടില്‍ വെച്ച് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുളയന്‍കാവ് പെരുമ്പ്രത്തൊടി സലാമിന്റെ മകന്‍ ഹര്‍ഷാദ് (21) കൊല്ലപ്പെട്ടത്. ഹര്‍ഷാദിന്റെ പിതൃസഹോദരീപുത്രന്‍ കൂടിയാണ് പ്രതി ഹക്കീം. ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടിയും െബല്‍റ്റുകൊണ്ടും പട്ടികക്കഷണംകൊണ്ടും അടിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. ഹക്കീമിനെ സഹായിച്ചവരെയും ലഹരിമാഫിയയുടെ ബന്ധവും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ഷാദിന്റെ ബന്ധുകള്‍ രംഗത്തുവന്നിരുന്നു.

ഈ സാഹചര്യത്തിലാണ് പ്രതിയെ കൂടുതല്‍ തെളിവെടുപ്പിനായി കൊണ്ടുവന്നത്. ബുധനാഴ്ച ഉച്ചവരെയാണ് പോലീസ് കസ്റ്റഡി അനുവദിച്ചത്. ഹര്‍ഷാദിനെ ആശുപ്രതിയില്‍ കൊണ്ടുപോകാന്‍ ഹക്കീമിനെ സഹായിച്ചവരെയും പോലീസ് വിശദമായി ചോദ്യംചെയ്യുന്നുണ്ടെന്ന് കൊപ്പം എസ്.ഐ. എം.ബി. രാജേഷ് പറഞ്ഞു.

വാടകവീട്ടില്‍ ലഹരിവസ്തുക്കള്‍

കൊപ്പം: മണ്ണേങ്ങോട് അത്താണിയില്‍ യുവാവിനെ അടിച്ചുകൊന്ന വാടകവീട് ലഹരികേന്ദ്രം. വീടിന്റെ മുകളിലത്തെ നിലയില്‍നിന്ന് ലഹരിവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി.

ചൊവ്വാഴ്ച പോലീസ് പ്രതിയുമായി വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് വീടിനുമുകളിലെ കാഴ്ചകള്‍ കണ്ടത്. വിവിധതരം കമ്പനികളുടെ വിദേശമദ്യക്കുപ്പികളുടെ വന്‍ശേഖരം, നിരോധിത പുകയില ഉത്പന്നങ്ങളുടെ ഉപയോഗിച്ചുകഴിഞ്ഞ പാക്കറ്റുകളുടെ കൂമ്പാരം, ലഹരി ഉപയോഗത്തിനായി സിറിഞ്ച് ഉള്‍പ്പെടെയുള്ളവ കുത്തിക്കയറ്റിയ കുപ്പികള്‍ തുടങ്ങിയവയെല്ലാം ഇവിടത്തെ വിവിധ മുറികളില്‍നിന്നായി പോലീസ് കണ്ടെടുത്തു.

അഞ്ചുമാസം മുന്‍പാണ് പ്രതി ഹക്കീമും കൊല്ലപ്പെട്ട ഹര്‍ഷാദും വാടകവീട്ടില്‍ താമസം തുടങ്ങിയത്. ഇവര്‍ക്കുപുറമേ മറ്റുജോലിക്കാരും ഇവിടെ എത്താറുണ്ടെന്നാണ് അറിയുന്നത്. ഇതുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. പുറത്തുനിന്നുള്ളവരുടെ ഇടപെടലുകളും ലഹരിമാഫിയയുടെ ബന്ധവും പോലീസ് അന്വേഷിക്കുമെന്നാണ് അറിയുന്നത്.

Content Highlights: pattambi koppam harshad murder case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented