Screengrab: Mathrubhumi News
ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരേ രോഗിയുടെ ആക്രമണം. കാപ്പില്‍ സ്വദേശി ദേവരാജനാണ് ആശുപത്രിയില്‍ അതിക്രമം കാട്ടിയത്. കത്രിക കൈക്കലാക്കി നഴ്‌സിനെ ആക്രമിക്കാന്‍ ശ്രമിച്ച ഇയാള്‍, തടയാനെത്തിയ സുരക്ഷാ ജീവനക്കാരനെയും പോലീസ് ഹോംഗാര്‍ഡിനെയും കുത്തിപരിക്കേല്‍പ്പിച്ചു. ആക്രമണത്തില്‍ ഡോക്ടറും പോലീസുകാരും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കാലിന് മുറിവേറ്റ് ചികിത്സ തേടിയാണ് ദേവരാജന്‍ ആശുപത്രിയില്‍ എത്തിയത്. നഴ്‌സിങ് റൂമില്‍ അതിക്രമിച്ചുകയറി കത്രിക കൈക്കലാക്കിയ ഇയാള്‍ യാതൊരു പ്രകോപനവുമില്ലാതെ നഴ്‌സിനെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടയാനെത്തിയപ്പോളാണ് സുരക്ഷാജീവനക്കാരനായ മധുവിന് കുത്തേറ്റത്. പ്രതിയെ കീഴടക്കാനുള്ള ശ്രമത്തിനിടെ ഹോംഗാര്‍ഡ് വിക്രമനും കുത്തേറ്റു. ഒടുവില്‍ പോലീസും മറ്റുള്ളവരും ഏറെ ബലംപ്രയോഗിച്ചാണ് പ്രതിയെ കീഴടക്കിയത്.
ദേവരാജന്റെ ആക്രമണത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ഷാഹിന, ജീവനക്കാരായ രാമചന്ദ്രന്‍, മനോജ് എന്നിവര്‍ക്കും പ്രതിയെ കീഴ്‌പ്പെടുത്തുന്നതിനിടെ പോലീസുകാരായ ശിവകുമാര്‍, ശിവന്‍ എന്നിവര്‍ക്കും പരിക്കേറ്റു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച പ്രതി നിലവില്‍ ചികിത്സയിലാണ്. ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു.
Content Highlights: patient attacks employees in kayamkulam taluk hospital
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..