തിരുവല്ല ഇരുവെള്ളിപ്പറഗവ.എൽ.പി. സ്കൂളിലെ പ്രീ-പ്രൈമറി അധ്യാപിക, ആയയെ കുട്ടികളുടെ മുന്നിൽ മർദിക്കുന്നതിന്റെ സി.സി.ടി.വി. ദൃശ്യം
തിരുവല്ല: കുട്ടികൾ നോക്കിനിൽക്കേ ആയയെ മർദ്ദിച്ച അധ്യാപികയെ പോലീസ് അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടു.
ഇരുവെള്ളിപ്പറ ഗവ. എൽ.പി. സ്കൂളിലെ പ്രീ-പ്രൈമറി അധ്യാപിക ശാന്തമ്മ സണ്ണിയെയാണ് അറസ്റ്റുചെയ്തത്. മുൻ വൈരാഗ്യത്തിന്റെ പേരിൽ സ്‌കൂളിലെ ആയയായ ബിജു മാത്യു(ബിജി)വിനെ അടിച്ചതായാണ് കേസ്. ശാന്തമ്മയ്ക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചു.
സംഭവത്തിൽ ശാന്തമ്മയ്ക്കും ബിജിയ്ക്കും എതിരേ സ്‌കൂൾ പി.ടി.എ. നടപടി എടുക്കാനുള്ള സാധ്യതയുണ്ട്. മാസങ്ങളായി ഇരുവരും തമ്മിൽ സ്‌കൂളിൽവെച്ച് പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്.
പരാതികൾ നഗരസഭയുടെ വിദ്യാഭ്യാസ സ്ഥിരംസമിതി ചർച്ചചെയ്യുകയും ഇരുവർക്കും താക്കീത് നൽകുകയുംചെയ്തിരുന്നു. വീണ്ടും പ്രശ്‌നങ്ങൾ ഉണ്ടാവുകയാണെങ്കിൽ പുറത്താക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ ഇരുവർക്കുമെതിരേ സ്വീകരിക്കാൻ സ്‌കൂൾ പി.ടി.എയേയും എൽ.പി. സ്‌കൂൾ പ്രഥമാധ്യാപികയേയും ചുമതലപ്പെടുത്തുകയുംചെയ്തു. ഇതിന് ശേഷമാണ് രണ്ടാഴ്ച മുമ്പ് സ്‌കൂളിൽ ക്യാമറ സ്ഥാപിച്ചത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് കർട്ടൻ താഴ്ത്തിയിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ശാന്തമ്മ, ബിജിയുടെ കരണത്ത് അടിക്കുകയും തൊഴിക്കുകയും ചെയ്തത് ക്യാമറയിൽ പതിഞ്ഞു.
ഉച്ചസമയത്ത് ക്ലാസ് മുറിയിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ മുന്നിലാണ് സംഭവം അരങ്ങേറിയത്. പി.ടി.എ. വഴിയാണ് ഇരുവരേയും നിയമിച്ചിരിക്കുന്നത് എന്നതിനാൽ വിദ്യാഭ്യാസവകുപ്പ് നേരിട്ട് നടപടി എടുത്തിട്ടില്ല.
Content Highlights: pathanamthitta thiruvalla eruvellipra govt lp school teacher helper fight
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..