പിന്തുടര്‍ന്നെത്തി ഓവര്‍ടേക്ക് ചെയ്തു, കാര്‍ പോലീസ് ജീപ്പില്‍ ഇടിച്ചു; പിടിച്ചത് 6 കിലോ കഞ്ചാവ്


 വെള്ളിയാഴ്ച പുലര്‍ച്ചെ പത്തനംതിട്ട വെട്ടിപ്പുറം ഭാഗത്തായിരുന്നു സംഭവം. 

Screengrab: Mathrubhumi News

പത്തനംതിട്ട: കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കാര്‍ പോലീസ് ജീപ്പില്‍ ഇടിച്ചു. കാറില്‍ നിന്ന് ആറുകിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. കാര്‍ യാത്രക്കാരായ രണ്ടുപേരെ പിടികൂടി. പത്തനംതിട്ട വലഞ്ചൂഴി സ്വദേശികളായ ഹാഷിം, അഫ്‌സല്‍ എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെ പത്തനംതിട്ട വെട്ടിപ്പുറം ഭാഗത്തായിരുന്നു സംഭവം.

പിടിയിലായ രണ്ടുപേര്‍ക്കും ലഹരിസംഘങ്ങളുമായി ബന്ധമുണ്ടെന്ന് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇരുവരും പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ഇവര്‍ കമ്പത്തുനിന്നും പുനലൂര്‍ വഴി പത്തനംതിട്ടയിലേക്ക് കഞ്ചാവുമായി വരുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് കൂടല്‍ പോലീസ് ഇവരുടെ വാഹനത്തിന് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി. ഇതോടെ പോലീസ് സംഘം ജീപ്പില്‍ കാറിനെ പിന്തുടര്‍ന്നു. പത്തനംതിട്ട വെട്ടിപ്പുറത്ത് മറ്റൊരു റോഡിലേക്ക് തിരിയുന്നതിനിടെ പോലീസ് ജീപ്പ് കാറിനെ ഓവര്‍ടേക്ക് ചെയ്ത് മുന്നില്‍കയറി. ഇതോടെയാണ് കാര്‍ നിയന്ത്രണംവിട്ട് പോലീസ് ജീപ്പില്‍ ഇടിച്ചത്.

കാറിടിച്ചതിനെ തുടര്‍ന്ന് പോലീസ് ജീപ്പിന്റെ പിന്‍വശത്തെ ചില്ല് തകര്‍ന്നിട്ടുണ്ട്. കാറിന്റെ മുന്‍ഭാഗവും ഭാഗികമായി തകര്‍ന്നു. അപകടത്തിന് പിന്നാലെ കാറിലുള്ളവരെ പോലീസ് കൈയോടെ പിടികൂടുകയായിരുന്നു. കാറില്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന കഞ്ചാവും പിടിച്ചെടുത്തു.

Content Highlights: pathanamthitta : car collided with police jeep seized six kg ganja from car


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented