'സത്യം പറയെടീ', നെഞ്ചില്‍ ചവിട്ടി മര്‍ദനം; ശോഭനയുടെ മന്ത്രവാദത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്


പോലീസ് വളരെ ശക്തമായ രീതിയിൽ നടപടി എടുക്കും. വീഡിയോ സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് പത്തനംതിട്ട എസ്.പി. സ്വപ്നിൽ മധുകർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

• മന്ത്രവാദത്തിനിടെയുള്ള ശോഭനയുടെ ചേഷ്ടകൾ, യുവതിയെ മർദിക്കുന്ന ദൃശ്യം

പത്തനംതിട്ട: മലയാലപ്പുഴ പൊതീപ്പാടുനിന്ന് അറസ്റ്റിലായ മന്ത്രവാദിനി ശോഭനയുടെ ബാധ ഒഴിപ്പിക്കലിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ഇവരുടെ മുമ്പിൽ എത്തിയ സ്ത്രീയുടെ മുടിക്ക് കുത്തിപ്പിടിച്ച്, നെഞ്ചിൽ ചവിട്ടി, വടി കൊണ്ട് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

'സത്യം പറയെടി' എന്ന് പറഞ്ഞ് നെഞ്ചിൽ കാല് കയറ്റിവെച്ചാണ് യുവതിക്ക് നേരെ ആക്രമണം. ആക്രമണത്തിനിടെ മന്ത്രവാദിനി ആക്രോശിക്കുന്നുണ്ട്. ഒന്നരമിനിറ്റോളം ദൈർഘ്യമുള്ള ദൃശ്യമാണ് പുറത്തുവന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് ചിത്രീകരിച്ചതാണ് വീഡിയോ എന്നാണ് വിവരം.



യുവതിക്ക് ബാധയുണ്ടെന്ന് സംശയിച്ച് ബന്ധുക്കൾ മന്ത്രവാദിനിയുടെ അടുത്തേക്ക് എത്തുകയായിരുന്നു. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഒരാളാണ് ചിത്രങ്ങൾ പകർത്തിയത്.

സംഭവത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്. വീഡിയോ സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് പത്തനംതിട്ട എസ്.പി. സ്വപ്നിൽ മധുകർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

അലറിവിളിച്ച് തുള്ളുകയും നാക്കുനീട്ടി ഗോഷ്ടികാണിക്കുകയുമൊക്കെയാണ് ശോഭനയുടെ മന്ത്രവാദ ശൈലി. ഇതൊക്കെ ചെയ്യുമ്പോൾ ഏതോ നാട്ടിൽനിന്നെത്തുന്നവർ കൈകൂപ്പി എന്തോ പറഞ്ഞുകൊണ്ടുനിൽക്കും.

Content Highlights: pathanamthitta black magic vasanthi amma - more videos


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented