പോക്‌സോ കേസില്‍ ഒളിവില്‍പോയ പാസ്റ്റര്‍ അറസ്റ്റില്‍;പിടിയിലായത് ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ


ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായിരുന്ന 17-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് ഇയാളുടെപേരിലുള്ള കേസ്.

ചാൾസ്

ചെന്നൈ: പോക്‌സോകേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് ഒന്നരവര്‍ഷത്തോളം ഒളിവിലായിരുന്ന പാസ്റ്റര്‍ അറസ്റ്റിലായി. കല്‍പ്പാക്കത്തിന് സമീപം വയലൂരില്‍ ചില്‍ഡ്രന്‍സ് ഹോം നടത്തിയിരുന്ന പാസ്റ്റര്‍ ചാള്‍സാണ് (58) പിടിയിലായത്.

ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായിരുന്ന 17-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാണ് ഇയാളുടെപേരിലുള്ള കേസ്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ ഒന്നരവര്‍ഷം മുമ്പ് മഹാബലിപുരം പോലീസ് കേസെടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ചാള്‍സ് ഒളിവില്‍പോയി.

കഴിഞ്ഞദിവസം ചാള്‍സിന്റെ മൊബൈല്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയ പോലീസ് കോയമ്പേടുനിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. ഒരു ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പോലീസ് പിടികൂടുകയായിരുന്നു. വര്‍ഷങ്ങളായി ചാള്‍സ് നടത്തിയിരുന്ന ചില്‍ഡ്രന്‍സ് ഹോമില്‍ 30-ല്‍ പരം കുട്ടികളെ പാര്‍പ്പിച്ചിരുന്നു. പീഡനപരാതിയെത്തുടര്‍ന്ന് ഹോം സര്‍ക്കാര്‍ അടച്ചു.

Content Highlights: pastor arrested in a pocso case in tamilnadu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented