വിമാനത്തിനുള്ളില്‍ പരാക്രമം, ജനാലച്ചില്ല് ചവിട്ടിത്തകര്‍ക്കാന്‍ ശ്രമം; യാത്രക്കാരനെ പിടിച്ചുകെട്ടി


Photo: twitter.com/YusraSAskari

ഇസ്ലാമാബാദ്: വിമാനത്തിനുള്ളില്‍ പരാക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യാത്രക്കാരന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) വിമാനത്തിനുള്ളില്‍ ഒരു യാത്രക്കാരന്‍ ബഹളമുണ്ടാക്കുകയും അതിക്രമം കാട്ടുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഇയാളെ പിഐഎ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്.

പിഐഎയുടെ പികെ- 283 വിമാനത്തില്‍ സെപ്റ്റംബര്‍ 14-ന് ആയിരുന്നു സംഭവം. ബഹളമുണ്ടാക്കിയ യാത്രക്കാരനെ വിമാന ജീവനക്കാര്‍ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ ഇയാള്‍ ഇതിനോടൊന്നും സഹകരിക്കുന്നില്ല. മാത്രമല്ല, സീറ്റിനു മുകളിലൂടെ നടക്കുകയും വിമാനത്തിന്റെ ജനാല ചില്ല് ചവിട്ടിപ്പൊട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

വിമാനയാത്രയില്‍ ഉടനീളം ഇയാള്‍ ഇത്തരത്തില്‍ ആക്രമണോത്സുകമായാണ് പെരുമാറിയതെന്ന് യാത്രക്കാര്‍ പറയുന്നു. നിയന്ത്രിക്കാന്‍ ശ്രമിച്ചവരെ ഇയാള്‍ ആക്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഒടുവില്‍ ജീവനക്കാര്‍ ഇയാളെ സീറ്റില്‍ കെട്ടിയിടുകയായിരുന്നു. തുടര്‍ന്ന് വിമാനം ദുബായില്‍ ഇറങ്ങിയപ്പോള്‍ ഇയാളെ കസ്റ്റഡിയിലെടുത്തു.

Content Highlights: Passenger reportedly blacklisted after creating ruckus on Pak plane

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented