ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ചത് രണ്ടുകിലോ സ്വര്‍ണം; കരിപ്പൂരില്‍ യാത്രക്കാരന്‍ പിടിയില്‍


വിമാനടിക്കറ്റും 70,000 രൂപയുമാണ് സ്വര്‍ണക്കടത്ത് സംഘം തനിക്ക് വാഗ്ദാനം ചെയ്തതെന്നാണ് ഹക്കീമിന്റെ മൊഴി.

പിടിയിലായ ഹക്കീം(ഇടത്ത്) സ്പീക്കറിൽനിന്ന് സ്വർണം പുറത്തെടുക്കുന്നു(വലത്ത്) | Screengrab: Mathrubhumi News

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടുകിലോ സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. മണ്ണാര്‍ക്കാട് സ്വദേശി ഹക്കീമിനെയാണ് എയര്‍ കസ്റ്റംസ് പിടികൂടിയത്. ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്തിയതെന്നും പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണയില്‍ 1.11 കോടി രൂപ വിലവരുമെന്നും അധികൃതര്‍ പറഞ്ഞു.

പുലര്‍ച്ചെ കരിപ്പൂരില്‍ വിമാനമിറങ്ങിയ ഹക്കീമിന്റെ ബഗേജ് എക്‌സറേ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോളാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് ബഗേജിനുള്ളിലെ ബ്ലൂടൂത്ത് സ്പീക്കര്‍ അഴിച്ച് പരിശോധിച്ചതോടെ സ്വര്‍ണം കണ്ടെത്തുകയായിരുന്നു. വിമാനടിക്കറ്റും 70,000 രൂപയുമാണ് സ്വര്‍ണക്കടത്ത് സംഘം തനിക്ക് വാഗ്ദാനം ചെയ്തതെന്നാണ് ഹക്കീമിന്റെ മൊഴി. സംഭവത്തില്‍ കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Content Highlights: passenger arrested in karipur airport for gold smuggling hides gold in bluetooth speaker


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Chintha Jerome

2 min

ചിന്തയുടെ വാദം പൊളിഞ്ഞു; ശമ്പള കുടിശ്ശികയായി 8.50 ലക്ഷം രൂപ, ഉത്തരവിറക്കി സര്‍ക്കാര്‍

Jan 24, 2023


Dharmajan and Adoor

1 min

അടൂർ സാറിനോട് രണ്ട് വാക്ക്, സാർ മോഹൻലാലിന്റെ നല്ല സിനിമകൾ കണ്ടിട്ടില്ലാത്തതുകൊണ്ടാണ് -ധർമജൻ

Jan 25, 2023


dr omana

10:15

കൊന്ന് നുറുക്കി പെട്ടിയിലാക്കി; രണ്ട് പതിറ്റാണ്ടിനിപ്പുറവും കാണാമറയത്ത് കഴിയുന്ന കൊടുംകുറ്റവാളി

Oct 14, 2022

Most Commented