പ്രതീകാത്മക ചിത്രം | AFP
കൊല്ലം: മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിലക്കിയതിന് പത്താം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി. കൊല്ലം കോട്ടയ്ക്കകം സ്വദേശികളായ രതീഷ്-സിന്ധു ദമ്പതിമാരുടെ മകള്‍ ശിവാനി(15)യാണ് വീട്ടിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ചത്. മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിലക്കിയതിന്റെ മനോവിഷമത്തിലാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു.
പത്താംക്ലാസ് വിദ്യാര്‍ഥിനിയായ ശിവാനി പാട്ട് പാടി മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്യുന്നത് പതിവായിരുന്നു. എന്നാല്‍ സ്കൂള്‍ തുറന്നതോടെ വീട്ടുകാര്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം വിലക്കി. ഇതിനുശേഷം കുട്ടി ഏറെ നിരാശയിലായിരുന്നു. കഴിഞ്ഞദിവസം വിദേശത്തുള്ള അച്ഛന് വിളിച്ചപ്പോഴും ശിവാനി ഇക്കാര്യം പറഞ്ഞിരുന്നു. മൊബൈല്‍ ഫോണ്‍ നല്‍കണമെന്നും പാട്ട് റെക്കോഡ് ചെയ്യണമെന്നുമായിരുന്നു കുട്ടി അച്ഛനോട് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് കഴിഞ്ഞദിവസം അമ്മ വീണ്ടും മൊബൈല്‍ഫോണ്‍ നല്കി. എന്നാല്‍ അല്പസമയത്തിന് ശേഷം ഇത് തിരികെവാങ്ങുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ശിവാനി ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ചതെന്നും പോലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം കൊല്ലം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..