'ആരാദ്യം ജ്യൂസ് തീര്‍ക്കും, ചലഞ്ച്!'; ഊണ് കഴിച്ചില്ലെന്നും ഗ്രീഷ്മ, ഹോട്ടല്‍ മുറിയിലും തെളിവെടുപ്പ്


ഗ്രീഷ്മയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ

തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മയുമായി തൃപ്പരപ്പിലെ ഹോട്ടലില്‍ ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തി. ബുധനാഴ്ചയാണ് തൃപ്പരപ്പിലെ ഹോട്ടലില്‍ ഗ്രീഷ്മയെ തെളിവെടുപ്പിന് എത്തിച്ചത്. ഇവിടെ ഗ്രീഷ്മയും ഷാരോണും താമസിച്ച മുറിയില്‍ ഉള്‍പ്പെടെ തെളിവെടുപ്പ് നടന്നു.

വെട്ടുകാട് പള്ളിയില്‍നിന്ന് താലികെട്ടിയശേഷം മൂന്നുദിവസം തൃപ്പരപ്പിലെ ഹോട്ടലില്‍ ഷാരോണിനൊപ്പം തങ്ങിയതായി ഗ്രീഷ്മ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് റിസോര്‍ട്ടിലും തെളിവെടുപ്പ് നടത്തിയത്.



അതിനിടെ, ഷാരോണ്‍ പഠിച്ച നെയ്യൂരിലെ കോളേജിലും ഇരുവരും ജ്യൂസ് ചലഞ്ച് നടത്തിയ പാലത്തിലും ബുധനാഴ്ച തെളിവെടുപ്പ് നടന്നു. കോളേജില്‍നിന്ന് ഉച്ചയോടെയാണ് ജ്യൂസ് ചലഞ്ച് നടത്തിയ പാലത്തിന് സമീപം എത്തിയതെന്ന് ഗ്രീഷ്മ അന്വേഷണസംഘത്തിനോട് പറഞ്ഞു. കോളേജില്‍വെച്ച് ഒരു ജ്യൂസ് കുപ്പിയില്‍ വിഷവസ്തു കലര്‍ത്തിയിരുന്നു. തുടര്‍ന്ന് ബൈക്കില്‍ പാലത്തിന് സമീപമെത്തി. രണ്ടുപേരില്‍ ആരാണ് ആദ്യം ജ്യൂസ് കുടിച്ചുതീര്‍ക്കുക എന്നതായിരുന്നു ചലഞ്ച്.

ഇവിടെവെച്ച് ഒരു ജ്യൂസ് കുപ്പി ഷാരോണിന് നല്‍കിയെങ്കിലും കയ്പ്പാണെന്ന് പറഞ്ഞ് ഷാരോണ്‍ അത് കളഞ്ഞു. പിന്നീട് മറ്റൊരു കുപ്പിയിലെ ജ്യൂസ് തങ്ങള്‍ പങ്കിട്ട് കുടിക്കുകയാണ് ചെയ്തതെന്നും ഗ്രീഷ്മ വെളിപ്പെടുത്തി. ഉച്ചയ്ക്കാണ് ഇവിടെ എത്തിയതെങ്കിലും ഊണ് കഴിച്ചില്ലെന്നും വീട്ടില്‍പോയിട്ടാണ് കഴിച്ചതെന്നും പ്രതി പറഞ്ഞു.

നേരത്തെ ഷാരോണിന്റെ കോളേജില്‍വെച്ച് ജ്യൂസില്‍ ഡോളോ ഗുളിക കലര്‍ത്തിനല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ചതായും ഗ്രീഷ്മ സമ്മതിച്ചിരുന്നു. അമ്പതോളം ഗുളികകളാണ് ഇതിനായി പൊടിച്ച് സൂക്ഷിച്ചിരുന്നതെന്നും പ്രതി പറഞ്ഞു.

Content Highlights: parassala sharon murder case evidence taking with main accused greeshma juice challenge


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022

Most Commented