കഷായം നേരത്തെ തയ്യാറാക്കി ഗ്രീഷ്മ, രംഗങ്ങള്‍ പുനരാവിഷ്‌കരിച്ചു; റിസോര്‍ട്ടില്‍ തങ്ങിയത് മൂന്നുദിവസം


സംസാരവിഷയം പതിയെ കഷായത്തിലേക്ക് ഗ്രീഷ്മ എത്തിച്ചു. കഷായത്തിന്റെ കയ്പ് സംബന്ധിച്ചു നടന്ന സംസാരത്തിനിടയില്‍ സംശയമുണ്ടെങ്കില്‍ കഷായം കുടിച്ചു നോക്കെന്ന് ഷാരോണിനോട് പറഞ്ഞു. തുടര്‍ന്ന് കഷായം എടുത്ത് നല്‍കുകയായിരുന്നു.

ഗ്രീഷ്മ

പാറശ്ശാല: സുഹൃത്തായ ഷാരോണിനെ കഷായത്തില്‍ കളനാശിനി കലര്‍ത്തിനല്‍കി കൊലപ്പെടുത്തിയെന്ന കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെ കാരക്കോണത്തിന് സമീപം രാമവര്‍മ്മന്‍ചിറയിലെ അവരുടെ വീട്ടിലെത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുത്തു. ഞായറാഴ്ച രാവിലെ പത്തരയോടെ ആരംഭിച്ച തെളിവെടുപ്പ് രാത്രിവരെ നീണ്ടു. ക്രൈംബ്രാഞ്ച് സംഘത്തോടൊപ്പം കേരള പോലീസിന്റെ ഫൊറന്‍സിക് വിഭാഗവുമെത്തിയിരുന്നു. കഷായം നിര്‍മിച്ച പാത്രവും കഷായത്തിന്റെ പൊടിയും വീട്ടില്‍ നിന്നു കണ്ടെത്തി.

കഴിഞ്ഞ 14-ന് ഷാരോണും താനും ഗ്രീഷ്മയുടെ വീട്ടിലെത്തിയിരുന്നതായും തന്നെ പുറത്ത് നിര്‍ത്തിയ ശേഷം ഷാരോണ്‍ വീടിനുള്ളിലേക്ക് പോയെന്നും ഷാരോണിന്റെ സുഹൃത്ത് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അന്ന് ഷാരോണിന് വീടിനുള്ളില്‍ വച്ച് കഷായത്തില്‍ കളനാശിനി കലക്കി നല്‍കിയെന്നാണ് ഗ്രീഷ്മയുടെ മൊഴി.ഷാരോണ്‍ വീട്ടിലെത്തിയ ദിവസം അവിടെ നടന്ന സംഭവങ്ങള്‍ പോലീസ് പുനഃസൃഷ്ടിച്ചു. തെളിവെടുപ്പില്‍ ഗ്രീഷ്മ സഹകരിച്ചു. തെളിവെടുപ്പിനിടയില്‍ ഗ്രീഷ്മയുടെ അച്ഛനെ അന്വേഷണസംഘം വീട്ടിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ഷാരോണ്‍ ഛര്‍ദ്ദിച്ചെന്ന് ഗ്രീഷ്മ പറഞ്ഞ സ്ഥലത്ത് ഫൊറന്‍സിക് സംഘം പരിശോധന നടത്തി.

ഷാരോണിനൊപ്പം മൂന്ന് ദിവസം ചെലവഴിച്ചെന്ന് ഗ്രീഷ്മ പറഞ്ഞ ശിവലോകം ഡാമിന് സമീപത്തെ റിസോര്‍ട്ടിലും ഞായറാഴ്ച തെളിവെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, വീട്ടിലെ തെളിവെടുപ്പ് നീണ്ടതോടെ റിസോര്‍ട്ടിലെ തെളിവെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി.

മുന്‍പും കളനാശിനി ജ്യൂസില്‍ കലര്‍ത്തി നല്‍കി

മുമ്പും ജ്യൂസില്‍ കളനാശിനി കലര്‍ത്തി ഷാരോണിന് നല്‍കിയിരുന്നതായി ഗ്രീഷ്മയുടെ വെളിപ്പെടുത്തല്‍. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിലാണ് അന്വേഷണ സംഘത്തിന് ഗ്രീഷ്മയില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. പതിന്നാലാം തീയതിക്ക് മുമ്പ് പലപ്പോഴും ജ്യൂസില്‍ കളനാശിനി കലര്‍ത്തി ഷാരോണിന് നല്‍കിയിരുന്നതായി അന്വേഷണ സംഘത്തോട് ഗ്രീഷ്മ വെളിപ്പെടുത്തിയതായാണ് വിവരം. ഇതിന്റെ ഭാഗമായാണ് പലതവണ ജ്യൂസ് ചലഞ്ച് സംഘടിപ്പിച്ചത്.

കന്യാകുമാരി, കുഴിത്തുറ പഴയ പാലം, നിര്‍മാണം പുരോഗമിക്കുന്ന ബൈപ്പാസ് എന്നിവിടങ്ങളില്‍ ഷാരോണിനോടൊപ്പം പോയിട്ടുണ്ട്. ഈ സമയങ്ങളില്‍ ജ്യൂസില്‍ കളനാശിനി കലര്‍ത്തി നല്‍കിയിരുന്നു. ചില ദിവസങ്ങളില്‍ ഷാരോണിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ അത് കാലാവധി കഴിഞ്ഞ ജ്യൂസായിരിക്കുമെന്ന് പറഞ്ഞിട്ടുള്ളതായി ഗ്രീഷ്മ വെളിപ്പെടുത്തി.

ജ്യൂസ് ചലഞ്ചിന്റെ രംഗങ്ങള്‍ ഷാരോണ്‍ ചിത്രീകരിക്കുന്നത് താന്‍ തടഞ്ഞിരുന്നതായി ഗ്രീഷ്മ അന്വേഷണ സംഘത്തോട് പറഞ്ഞു. ഇക്കഴിഞ്ഞ പതിന്നാലാം തീയതി ഷാരോണിനെ വീട്ടിലേക്ക് വാട്‌സ് ആപ്പ് ചാറ്റ് വഴി വിളിച്ചു വരുത്തുകയായിരുന്നു. ഷാരോണ്‍ എത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പ് കഷായത്തില്‍ കളനാശിനി കലര്‍ത്തി വീട്ടിലെ ഹാളിന് സമീപത്തായി ഷാരോണ്‍ കാണുന്ന തരത്തില്‍ സൂക്ഷിച്ചു.

സംസാരവിഷയം പതിയെ കഷായത്തിലേക്ക് ഗ്രീഷ്മ എത്തിച്ചു. കഷായത്തിന്റെ കയ്പ് സംബന്ധിച്ചു നടന്ന സംസാരത്തിനിടയില്‍ സംശയമുണ്ടെങ്കില്‍ കഷായം കുടിച്ചു നോക്കെന്ന് ഷാരോണിനോട് പറഞ്ഞു. തുടര്‍ന്ന് കഷായം എടുത്ത് നല്‍കുകയായിരുന്നു.

കഷായം കുടിച്ച ഉടനെ ഷാരോണ്‍ ഛര്‍ദ്ദിക്കുകയും അത് കയ്പ് മൂലമാണെന്ന് പറഞ്ഞ് ജ്യൂസും നല്‍കിയതായാണ് ഗ്രീഷ്മയുടെ വെളിപ്പെടുത്തല്‍. വീട്ടില്‍ നടത്തിയ തെളിവെടുപ്പിനിടയില്‍ ഈ രംഗങ്ങള്‍ അന്വേഷണസംഘത്തിന് മുന്നില്‍ പുനരാവിഷ്‌കരിക്കുകയും ചെയ്തു.

തെളിവെടുപ്പിന് വലിയ സുരക്ഷ ഒരുക്കി തമിഴ്നാട് പോലീസ്

പാറശ്ശാല: ഷാരോണിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയെ തെളിവെടുപ്പിനായി ഞായറാഴ്ച വീട്ടിലേക്കു കൊണ്ടുവരുന്നതിനായി വലിയ സുരക്ഷാ സംവിധാനങ്ങളാണ് തമിഴ്നാട് പോലീസ് ഒരുക്കിയത്. ഗ്രീഷ്മയുടെ വീട്ടിലേക്കുള്ള റോഡില്‍ പലയിടങ്ങളിലായി പോലീസ് പിക്കറ്റിങ് ഏര്‍പ്പെടുത്തുകയും റോഡുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തു.

ഞായറാഴ്ച രാവിലെ മുതല്‍ തന്നെ ഈ റോഡിലേക്കുള്ള പ്രവേശനം തമിഴ്നാട് പോലീസ് തടഞ്ഞു. കാരക്കോണം മേല്‍പ്പാല റോഡില്‍ രണ്ടിടങ്ങളിലും ഇളഞ്ചിറ രാമവര്‍മന്‍ചിറ റോഡിലും രണ്ടിടങ്ങളിലാണ് ബാരിക്കേഡ് ഉപയോഗിച്ച് പൊതുജനങ്ങളെ തടഞ്ഞത്. പോലീസ് തടയുന്നതായി അറിഞ്ഞിട്ടും നിരവധിപ്പേര്‍ തെളിവെടുപ്പ് കാണാനെത്തി.

വീടിനുമുന്നില്‍ പോലീസ് ഉദ്യോഗസ്ഥരെയും മാധ്യമ പ്രവര്‍ത്തകരെയും മാത്രമാണ് തമിഴ്നാട് പോലീസ് അനുവദിച്ചിരുന്നത്.

എന്നാല്‍, സമീപത്തെ പുരയിടത്തില്‍ കാഴ്ചക്കാര്‍ വര്‍ധിച്ചതോടെ തമിഴ്നാട് പോലീസ് അവരെ വിരട്ടി ഓടിച്ചു. കളിയിക്കാവിള ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അഞ്ച് എസ്.ഐ.മാരും 35 പോലീസുകാരുമാണ് സുരക്ഷയൊരുക്കിയത്. ഇതിനു പുറമേ കേരള പോലീസിന്റെ വിവിധ സ്റ്റേഷനുകളില്‍നിന്ന് മുപ്പതോളം പോലീസുമെത്തിയിരുന്നു.

Content Highlights: parassala sharon murder case evidence taking with main accused greeshma


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented