'50 ഡോളോ ഗുളികകള്‍ ജ്യൂസില്‍ കലര്‍ത്തി, ഷാരോണ്‍ തുപ്പിക്കളഞ്ഞു'; കോളേജിലും ഗ്രീഷ്മയുടെ ജ്യൂസ് ചലഞ്ച്


കോളേജില്‍ എത്തിയപ്പോള്‍ ജ്യൂസ് വാങ്ങുകയും പിന്നീട് ശൗചാലയത്തില്‍ കയറി കൈയിലുണ്ടായിരുന്ന ഗുളിക പൊടിച്ചത് ജ്യൂസില്‍ കലര്‍ത്തുകയുമായിരുന്നു.

ഗ്രീഷ്മയെ നെയ്യൂരിലെ കോളേജിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ

തിരുവനന്തപുരം: ഷാരോണ്‍ കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ, നെയ്യൂരിലെ കോളേജില്‍വെച്ചും ഷാരോണിനെ കൊല്ലാന്‍ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ഷാരോണ്‍ പഠിച്ചിരുന്ന നെയ്യൂരിലെ സി.എസ്.ഐ. കോളേജില്‍വെച്ച് ജ്യൂസ് ചലഞ്ച് നടത്തിയായിരുന്നു ഗ്രീഷ്മയുടെ കൊലപാതകശ്രമം. ഇതിനായി ജ്യൂസില്‍ 50-ഓളം ഡോളോ ഗുളികകള്‍ കലര്‍ത്തിനല്‍കിയതായും ഗ്രീഷ്മ മൊഴി നല്‍കി.

ഗ്രീഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബുധനാഴ്ച നെയ്യൂരിലെ കോളേജില്‍ അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനിടെയാണ് കോളേജില്‍ നടന്ന കൊലപാതകശ്രമത്തെക്കുറിച്ചുള്ള കൂടുതല്‍വിവരങ്ങള്‍ അന്വേഷണസംഘം പുറത്തുവിട്ടത്.ഷാരോണിനെ അപായപ്പെടുത്താനായാണ് ജ്യൂസ് ചലഞ്ച് നടത്തിയിരുന്നതെന്ന് ഗ്രീഷ്മ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഗുളിക കലര്‍ത്തി നല്‍കിയും കൊല്ലാന്‍ ശ്രമിച്ചത്. ഇതിനായി 50-ഓളം ഡോളോ ഗുളികകള്‍ വാങ്ങി പൊടിച്ചശേഷം ഗ്രീഷ്മ ബാഗില്‍ സൂക്ഷിച്ചിരുന്നു. തുടര്‍ന്ന് ഷാരോണിന്റെ കോളേജില്‍ എത്തിയപ്പോള്‍ ജ്യൂസ് വാങ്ങുകയും പിന്നീട് ശൗചാലയത്തില്‍ കയറി കൈയിലുണ്ടായിരുന്ന ഗുളിക പൊടിച്ചത് ജ്യൂസില്‍ കലര്‍ത്തുകയുമായിരുന്നു. എന്നാല്‍ ജ്യൂസ് കുടിച്ചയുടന്‍ ഷാരോണ്‍ തുപ്പിക്കളയുകയാണ് ചെയ്തതെന്നും ഗ്രീഷ്മ മൊഴി നല്‍കിയിട്ടുണ്ട്.

ഷാരോണ്‍ കൊലക്കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയുമായി കഴിഞ്ഞദിവസം വെട്ടുകാട് പള്ളിയിലും ബീച്ചിലും ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. യാതൊരു കൂസലുമില്ലാതെ ഷാരോണിനൊപ്പം പോയ സ്ഥലങ്ങളെല്ലാം ഗ്രീഷ്മ അന്വേഷണസംഘത്തിന് കാണിച്ചുനല്‍കി.

ബുധനാഴ്ച രാവിലെ നെയ്യൂരിലെ കോളേജിലായിരുന്നു തെളിവെടുപ്പ്. ഇനി തൃപ്പരപ്പിലെ റിസോര്‍ട്ടില്‍ എത്തിച്ചും തെളിവെടുപ്പ് നടത്തും. വെട്ടുകാട് പള്ളിയില്‍വെച്ച് താലികെട്ടിയതിന് ശേഷം ഷാരോണിനൊപ്പം മൂന്നുദിവസം തൃപ്പരപ്പിലെ റിസോര്‍ട്ടില്‍ താമസിച്ചിരുന്നതായി ഗ്രീഷ്മ മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് റിസോര്‍ട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തുന്നത്.

ഷാരോണ്‍ കൊലപാതക കേസ് തമിഴ്നാട് പോലീസിന് കൈമാറിയേക്കും

തിരുവനന്തപുരം: കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കി ഷാരോണിനെ കൊലപ്പെടുത്തിയ കേസ് തമിഴ്നാട് പോലീസിന് കൈമാറിയേക്കും. പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ നല്‍കിയ നിയമോപദേശത്തിലും ഇതാണ് അഭികാമ്യമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. വിചാരണവേളയില്‍ കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ അധികാരപരിധിയെ കുറിച്ച് പ്രതിഭാഗം തര്‍ക്കം ഉന്നയിക്കാം. ഇത് വിചാരണയില്‍ പ്രതിസന്ധിയുണ്ടാക്കാം. ആദ്യം നിയമോപദേശം നല്‍കിയ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറും ഇതേ നിയമതടസ്സം ചൂണ്ടിക്കാട്ടിയിരുന്നു. കേരള പോലീസ് കേസ് അന്വേഷിക്കുന്നതില്‍ മറ്റ് തടസ്സമില്ലെന്നാണ് ഇരുവരും നിര്‍ദ്ദേശിച്ചത്.

കേസ് തമിഴ്നാട് പോലീസിന് കൈമാറരുതെന്നാവശ്യപ്പെട്ട് ഷാരോണിന്റെ കുടുംബം മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. കേസിലെ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്ത് അന്വേഷണം അവസാനഘട്ടത്തിലാണ്. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനേയും അമ്മാവന്‍ നിര്‍മ്മല്‍ കുമാറിനേയും തെളിവെടുപ്പ് പൂര്‍ത്തിയാക്കി ജ്യുഡീഷ്യല്‍ കസ്റ്റഡിയിലാക്കി. ഗ്രീഷ്മയുമായുള്ള തെളിവെടുപ്പ് രണ്ട് ദിവസം കൂടി തുടരും. ഗ്രീഷ്മയുടെ ശബ്ദസാമ്പിള്‍ എടുക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. ചൊവ്വാഴ്ച ആകാശവാണി സ്റ്റുഡിയോ അവധിയായതിനാലാണ് ശബ്ദപരിശോധന മാറ്റിയത്.

സങ്കീര്‍ണത ഒഴിവാക്കാന്‍ കേസ് തമിഴ്നാട് പോലീസിന് കൈമാറുന്നതാവും ഉചിതമെന്നാണ് കേരള പോലീസിന്റേയും നിലപാട്. നിലവിലെ പോലീസ് അന്വേഷണത്തിലും ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. ഷാരോണിന് വിഷം നല്‍കുന്നതടക്കമുള്ള പ്രധാന കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലെ പളുകല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ രാമവര്‍മ്മന്‍ചിറയിലാണ്. കുറ്റകൃത്യം നടന്ന സ്ഥലപരിധിയിലെ പോലീസ് സ്റ്റേഷനിലാണ് കേസെടുക്കേണ്ടത്. തുടക്കത്തില്‍ മറ്റ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്താലും കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കേസ് കൈമാറണം. ഷാരോണിന്റെ മരണം നടന്നത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഷാരോണിന്റെ വീട് ഉള്‍പ്പെടുന്ന പാറശ്ശാല സ്റ്റേഷനിലാണ്. കുറ്റകൃത്യങ്ങളുടെ ഭാഗമായ സംഭവങ്ങള്‍ ഈ സ്റ്റേഷന്‍ പരിധിയിലല്ല. കേസിന്റെ നടപടികള്‍ നടക്കുന്നത് നെയ്യാറ്റിന്‍കര കോടതിയിലാണ്.

ഈ നടപടികളില്‍ സങ്കീര്‍ണതകള്‍ ഉണ്ടെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. കേസ് കൈമാറുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. സി.ബി.ഐ അന്വേഷണമാണെങ്കില്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കാമെന്ന അഭിപ്രായവുമുണ്ട്.

Content Highlights: parassala sharon murder case accused greeshma conducted juice challenge laced tablets in juice


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented